Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനീയറിങ്, മെഡിക്കൽ, ഫാർമസി: സംസ്ഥാന റാങ്ക് പട്ടികകൾ 20ന്

Entrance Exam Waiting പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം ∙ ഈ വർഷത്തെ എൻജിനീയറിങ്, മെഡിക്കൽ, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടികകൾ 20നു  പ്രസിദ്ധീകരിക്കും. മന്ത്രിമാരായ സി.രവീന്ദ്രനാഥും കെ.കെ.ശൈലജയുമാണ് ഇവ പ്രസിദ്ധീകരിക്കുക. മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള സംസ്ഥാന റാങ്ക് പട്ടികയും ഇതോടൊപ്പമുണ്ട്. മെഡിക്കൽ, എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള ഓപ്ഷൻ റജിസ്ട്രേഷൻ ഉടൻ തുടങ്ങും. 30ന് ആദ്യ അലോട്മെന്റ് നടത്തുമെന്നു പ്രതീക്ഷിക്കുന്നു. റാങ്ക് വിവരങ്ങൾ ലഭിക്കുന്ന വെബ്സൈറ്റ്: www.cee.kerala.gov.in