Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമം ലംഘിക്കുന്ന ആൾദൈവങ്ങളെ തൂക്കിലേറ്റണം: ബാബാ രാംദേവ്

Baba Ramdev

കോട്ട (രാജസ്ഥാൻ)∙ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന ആൾദൈവങ്ങളെ തൂക്കിലേറ്റണമെന്നു യോഗ ഗുരു ബാബാ രാംദേവ്. രാജസ്ഥാനിലെ കോട്ടയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന ആൾദൈവങ്ങളെ ജയിലിൽ അടച്ചാൽ മാത്രം പോര, അവരെ തൂക്കിലേറ്റുകത്തന്നെ ചെയ്യണം. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല' - ബാബാ രാംദേവ് പറഞ്ഞു. 

എല്ലാ ജോലിക്കും അതിന്റേതായ പെരുമാറ്റച്ചട്ടങ്ങളും അതേപോലെ പരിമിതികളുണ്ട്. സന്യാസിമാർക്കും അതു ബാധകമാണ്. കാവിവേഷം ധരിച്ചതുകൊണ്ടു മാത്രം ഒരാളും മതനേതാവാകില്ല. പെരുമാറ്റരീതി വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു വർഷം മുൻപ് ശിഷ്യയെ പീഡിപ്പിച്ച സംഭവത്തിൽ വിവാദ ഗുരു ദാതി മഹാരാജിനെതിരെ ബലാത്സംഗവും വഞ്ചനയുമുൾപ്പെടെ കുറ്റങ്ങൾ ചുമത്തി കേസെടുത്ത സാഹചര്യത്തിലായിരുന്നു ബാബാ രാംദേവിന്റെ പ്രതികരണം. 

related stories