Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽ മത്സ്യബന്ധന തൊഴിലാളി വെള്ളത്തിൽ കുഴഞ്ഞുവീണു മരിച്ചു

alappuzha-map

ആലപ്പുഴ ∙ മീൻപിടിക്കാൻ പോയ മത്സ്യബന്ധന തൊഴിലാളി വെള്ളത്തിൽ കുഴഞ്ഞുവീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലവടി ആനപ്രമ്പാൽ തെക്ക് മുണ്ടകത്തിൽ പത്രോസ് ഏബ്രഹാം (64) ആണു മരിച്ചത്. പമ്പയാറിന്റെ കൈവഴിയായ നിരണം കൊമ്പങ്കേരി തോട്ടിൽ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം. വെള്ളത്തിൽ വീണ പത്രോസിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലും ആലപ്പുഴ മെഡിക്കൽ കോളജില‍ും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.