Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശി തരൂരിന് ജനീവയിലേക്ക് പോകാൻ കോടതി അനുമതി

Shashi Tharoor ശശി തരൂർ.

ന്യൂഡൽഹി∙ ഐക്യരാഷ്ട്ര സംഘടന മുൻ സെക്രട്ടറി ജനറൽ കോഫി അന്നാന്‍റെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തുന്നതിനായി ജനീവയിലേക്ക് പോകാൻ ശശി തരൂർ എംപിക്ക് കോടതി അനുമതി. ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലാണു ശശി തരൂർ ഇപ്പോൾ.

അന്നാന്‍റെ കീഴിൽ പത്തു വർഷത്തോളം തരൂർ ജോലി ചെയ്തിരുന്നുവെന്നും ഇരുവരും തമ്മിൽ ശക്തമായ ബന്ധമാണ് ഉണ്ടായിരുന്നതെന്നും തരൂരിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.  പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ഐക്യരാഷ്ട്ര സംഘടനയിലൂടെ വിദേശ രാഷ്ട്രങ്ങളുടെ സഹായം ഉറപ്പാക്കുകയും തരൂരിന്‍റെ യാത്രയുടെ ലക്ഷ്യമാണ്.

ഒരു ദിവസത്തെ ജനീവ യാത്രക്കാണ് അനുമതി തേടിയത്. തിങ്കളാഴ്ച വൈകിട്ട് യാത്ര തിരിക്കുന്ന അദ്ദേഹം ചൊവ്വാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തും. യാത്ര സംബന്ധിച്ച വിശദവിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറാൻ കോടതി ഉത്തരവിട്ടു.