Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമളിയിൽ ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ മുൻ മേധാവി ഡോ. കെ.ജി. താരയെ പേപ്പട്ടി കടിച്ചു

dog-image

കുമളി∙ ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ മുൻ മേധാവി ഡോ. കെ.ജി. താരയെ പേപ്പട്ടി കടിച്ചു. ഇന്നു രാവിലെ എട്ടോടെ കുമളി വനം വകുപ്പ് ഐബിക്കു മുന്നിൽ വച്ചായിരുന്നു സംഭവം. താരയോടൊപ്പമുണ്ടായിരുന്ന രണ്ടു സ്ത്രീകൾക്കും കടിയേറ്റു. പെരിയാർ വന്യജീവി സങ്കേതത്തിൽ പ്രളയം പഠിപ്പിക്കുന്ന പാഠങ്ങൾ എന്ന വിഷയത്തിൽ ഡോ. താര ഇന്നലെ ക്ലാസെടുത്തിരുന്നു.

കുമളി പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിക്കാൻ ഇറങ്ങിയപ്പോൾ പട്ടി വന്നു ദേഹത്തേക്കു ചാടിക്കയറുകയായിരുന്നു. കുമളിയിൽ വച്ച് ആദ്യത്തെ ഇഞ്ചെക്‌ഷൻ എടുത്തു വനംവകുപ്പിന്റെ വാഹനത്തിൽത്തന്നെ ഇവരെ വീട്ടിലേക്കു കൊണ്ടുപോയി. ഈ പട്ടി രാവിലെ കുമളി ടൗണിൽ പശുവിനെയും കടിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
 

related stories