Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഅദനിയുടെ മാതാവ് അസുമാബീവി നിര്യാതയായി

Madani’s-mother-Asma-Beevi അസുമാബീവി

ശാസ്താംകോട്ട∙ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ മാതാവും വേങ്ങ തോട്ടുവാൽ മൻസിൽ റിട്ട. അധ്യാപകൻ അബ്ദുൽ സമദ് മാസ്റ്ററിന്റെ ഭാര്യയുമായ അസുമാബീവി (70) നിര്യാതയായി. അർബുദ ബാധയെ തുടർന്നു ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഉച്ചയ്ക്ക് 3:05 നാണ് അന്ത്യം.

സംസ്കാരം നാളെ രാവിലെ 8നു വേങ്ങ മുസ്‌ലിം ജുമാ മസ്ജിദിൽ നടക്കും. ഗുരുതരാവസ്ഥയിലായ മാതാവിനൊപ്പം കഴിയുന്നതിനായി ജാമ്യവ്യവസ്ഥയിൽ ഇളവു ലഭിച്ചതോടെ കഴി​ഞ്ഞ മാസം 30നു മഅദനി നാട്ടിലെത്തിയിരുന്നു. 4നു മടങ്ങാനിരുന്നതാണ്. എന്നാൽ 8 ദിവസം കൂടി നാട്ടിൽ തുടരുവാൻ പിന്നീട് അനുമതി ലഭിച്ചു.