Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോയ മരിച്ചതു റേഡിയോ ആക്ടീവ് പദാര്‍ഥമേറ്റ്: ആരോപണവുമായി അഭിഭാഷകൻ

Justice BH Loya ബി.എച്ച്.ലോയ

മുംബൈ ∙ ഗുജറാത്തിൽ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട സിബിഐ ജഡ്ജി ബി.എച്ച്.ലോയ മരിച്ചതു റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളുടെ വിഷാംശമേറ്റെന്ന് ആരോപണം. ദുരൂഹമരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകൻ സതീഷ് മഹാദിയോറാവു ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആരോപണമുന്നയിച്ചത്.

ആരോപണത്തിനു ബലമേകുന്ന തെളിവുകള്‍ കയ്യിലുണ്ടെന്ന് അഭിഭാഷകന്‍ അവകാശപ്പെട്ടു. ചില നിര്‍ണായക രേഖകള്‍ മാത്രം ഇപ്പോള്‍ സമര്‍പ്പിക്കുകയാണെന്നും ജീവനോടെയിരുന്നാല്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന ആവശ്യം നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു.