Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇയിൽ പൊതുമാപ്പ് 31ന് അവസാനിക്കും

ദുബായ്∙ യുഎഇയിൽ പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തി. അനധികൃതമായി രാജ്യത്തു തുടരുന്നവർ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്ന് ഇന്ത്യൻ അധികൃതർ അഭ്യർഥിച്ചു. കാലാവധിക്കു ശേഷം പിടിക്കപ്പെടുന്നവർക്ക് തടവും പിഴയും ഉൾപെടെ കടുത്ത ശിക്ഷയുണ്ടാകും.

നാട്ടിലേക്കു മടങ്ങാൻ ഉദ്ദേശിക്കുന്നവരെ മാത്രമേ എക്സിറ്റ് പാസ് നൽകി തിരിച്ചയയ്ക്കുന്നുള്ളൂ. തുടരാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ജോലി കണ്ടെത്താൻ ആറു മാസത്തെ താൽക്കാലിക വീസയും നൽകുന്നുണ്ട്. ഇവർക്ക് വീണ്ടും യുഎഇയിലേക്ക് വരാൻ തടസ്സമില്ലെന്നും വ്യക്തമാക്കുന്നു.