കീവ്∙ ക്രൈമിയയ്ക്കു സമീപം സമുദ്രപരിധി ലംഘിച്ചെന്നാരോപിച്ച് യുക്രെയ്ൻ നാവികസേനയുടെ മൂന്നു കപ്പലുകൾ റഷ്യ പിടിച്ചെടുത്തതിനു പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് പെട്രോ പോറൊഷെങ്കോ സൈനികനിയമം പ്രാബല്യത്തിലാക്കി. റഷ്യയോടു ചേർന്നുള്ള അതിർത്തിമേഖലകളിൽ ഒരു മാസത്തേയ്ക്കാണിത്. റഷ്യ–യുക്രെയ്ൻ ബന്ധം വീണ്ടും മോശമാക്കിയ സംഭവത്തെ തുടർന്ന് യുഎൻ സുരക്ഷാസമിതി അടിയന്തര സമ്മേളനം ചേർന്നിരുന്നു.
Advertisement