Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്ര ശ്രമിച്ചിട്ടും വീട് പണിയാൻ സാധിക്കുന്നില്ലേ? ഇതാണ് കാരണം!

Astrology

സ്വന്തമായിട്ട് ഒരു വീട് എന്നത് ഏവരുടെയും സ്വപ്നമാണ്. 2009 ൽ 7 സെന്റ് സ്ഥലം വാങ്ങിയ ഒരാൾ 2015 ൽ വീട് പണി തുടങ്ങാൻ വേണ്ടി വിദേശത്ത് നിന്നെത്തിയത് 35 ലക്ഷം രൂപയുമായിട്ടായിരുന്നു തറ കെട്ടി കുറച്ച് മരം വാങ്ങി വെച്ചു അതിനപ്പുറം പണിയൊന്നും നടന്നില്ല, അമ്മയ്ക്ക് അടിയന്തിരമായി ഒരു ഓപ്പറേഷൻ, മകൻ ബൈക്കിൽനിന്ന് വീണ് കാലൊടിഞ്ഞു ഭാര്യയുടെ സഹോദരന് വിദേശത്ത് പോകാൻ ചെറിയ സഹായം ചെയ്തു, കയ്യിലുണ്ടായ പണം തീർന്ന നാൾവഴികളിൽ ചിലതാണിത്.

2018 ൽ എത്തിയിട്ടും കാര്യങ്ങളുടെ അവസ്ഥയിൽ മാറ്റമൊന്നുമില്ല എന്ന് മാത്രമല്ല സൗദിയിൽ ഉണ്ടായിരുന്ന ജോലി പോലും നഷ്ടപ്പെട്ട് തിരിച്ച് വന്നു, തറ കെട്ടിയ സ്ഥലം വിൽപ്പനക്ക് വെച്ചിരിക്കുന്നു എന്നതാണ് കഥയുടെ ബാക്കിപത്രം. ഇത് ഒരാളുടെ മാത്രം കഥയല്ല നമ്മുടെ സമൂഹത്തിൽ പലർക്കും ചെറുതും വലുതുമായി ഇത്തരം ധാരാളം ദുരനുഭവങ്ങൾ ഉണ്ടാകാം. ഇതിന് ഒരു മറുവശവുമുണ്ട് ആറ്മാസ ലീവിൽ വന്ന് 2700 സ്ക്വയർ ഫീറ്റ് വീടും പണിത് പാലുകാച്ചലും കഴിഞ്ഞ് പെങ്ങളുടെ കല്യാണവും ആ വീട്ടിൽ വെച്ച് നടത്തി തിരിച്ച് പോയപ്പോൾ ഒരു മാസം മാത്രമേ ലീവ് നീട്ടേണ്ടി വന്നുള്ളു വേറൊരാൾക്ക്...

ജീവിതത്തിലെ ഭാഗ്യസമയത്തെക്കുറിച്ച് കൂടുതൽ അറിയാം

പൊതു സമൂഹത്തിലെ ഈ രണ്ട്  വ്യത്യസ്ത ജീവിതാനുഭവങ്ങൾ  പങ്ക് വെച്ചത് വീട് പണിയുന്നതിനും ഒരു കാലമുണ്ട് എന്ന് പറയാനാണ് എല്ലാം കാലദോഷം കൊണ്ട് മാത്രമാകണമെന്നില്ല ആസൂത്രണത്തിലെ പിഴവുകളുമുണ്ടാകും.

എന്നിരുന്നാലും ഒരായുസ്സിലെ സമ്പാദ്യം കൊണ്ട് ചെയ്യുന്ന ഇത്തരം കാര്യങ്ങൾ തുടങ്ങാനും ഒരു സമയമുണ്ട് ഇത് തികച്ചും വ്യക്തികളുടെ ജാതക ചിന്തകളിലൂടെ കണ്ടെത്തേണ്ട ഗൗരവതരവും ഗഹനവുമായ വിഷയമാണെങ്കിലും 2018 ൽ ചില രാശിക്കാർക്കെങ്കിലും പൊതുവായി അതിന് യോഗമുണ്ടെന്ന് കാണാം.

വ്യാഴവും ശനിയും അനുകൂലമായി നിൽക്കുന്ന മേടം, കുംഭം രാശിക്കാരാണ് അതിൽ മുന്നിലെന്ന് പറയാം. ജാതകാൽ യോഗമുള്ളവർക്ക് പക്ഷേ ചാരവശാൽ കടുത്ത ദോഷമുള്ള കാലങ്ങളിലും വീട് പണി തുടങ്ങിയാൽ ആ കഷ്ടകാലത്തിനുള്ളിൽ നിന്ന് തന്നെ ക്ലേശിച്ചും വിലപിച്ചും ആയാസപ്പെട്ടും പണി പൂർത്തിയാക്കാൻ കഴിയാറുണ്ട്,  ആ കാലദോഷം തീരുന്നതോടെ അവരുടെ ജീവിതത്തിൽ വീണ്ടും നക്ഷത്രങ്ങളുടെ തിളക്കവും സന്തോഷത്തിന്റെ വർണ്ണ വസന്തവും സൗരഭ്യം പൊഴിക്കാറുമുണ്ട്...

ലേഖകൻ  S.Jayadevan ASTROLOGER AND PLANETARY GEMOLOGIST VEDIC ASTROLOGY CENTRE  KANNUR- 670001  AGNI GEMS KANNUR, TRISSUR, DUBAI  Phone: 999 570 5555  email : sjayadevan@yahoo.com

Read More on Malayalam Astrology News | Astrology News In Malayalam Malayalam Horoscope | Malayalam Zodiac Signs