Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എപ്പോഴും ചിരിച്ച മുഖം കണ്ടാൽ ഉറപ്പിച്ചോളൂ, അവരുടെ ജന്മസംഖ്യ ആറാണ്!

x-default

ജന്മസംഖ്യ – 6 (ശുക്രൻ)

6, 15, 24 ജനിച്ചവരെല്ലാം ഈ ജന്മസംഖ്യയിൽപ്പെടും. ഭരണി, പൂരം, പൂരാടം എന്നീ നാളുകാരും ഇതിൽപ്പെടുന്നു. 

ആകർഷണ ശക്തിയുള്ളവരും ഇഷ്ടജനങ്ങളെ പ്രീണിപ്പിച്ച്  മുതലെടുക്കുന്നവരും കലാകാരന്മാരും സൗന്ദര്യാരാധകരുമാണിവർ. ഭോജനശയനവാഹന ഇന്ദ്രിയ സുഖം ആസ്വദിക്കുന്നവരും, ക്രമസമാധാന ചട്ടങ്ങൾ അനുസരിക്കുന്നവരും, വേണ്ടാത്ത ബഹളത്തിനൊന്നും ഒരുമ്പെടാത്തവരും, സമാധാനകാംക്ഷികളും, ആഡംബരപ്രിയരും, ജീവിത സുരക്ഷിതത്വത്തിൽ വേവലാതിപ്പെടുന്നവരും, മത്സരങ്ങളില്‍ നിന്നും അകന്നുനിൽക്കുന്നവരും, നല്ല ബുദ്ധശക്തിയുള്ളവരും, വാക്കിൽ മാധുര്യവും സഹാനുഭൂതിയും ഉള്ളവരും, ആത്മപ്രശംസ ചെയ്യുന്നവരും, നല്ല കലാഭിരുചി ഉള്ളവരും, പുതിയ ചുറ്റുപാടിൽ നല്ല സങ്കോചം തോന്നുന്നവരും, സകല കലാവല്ലഭരും തോൽവി ഉണ്ടായാൽ തളരാത്തവരും വിജയം വരെ പരിശ്രമിക്കുന്നവരുമാണ്. ക്ഷമാശീലമില്ലാത്തവരും പ്രത്യുപകാരം പ്രതീക്ഷിച്ച് പ്രവർത്തിക്കുന്നവരും എപ്പോഴും ചിരിച്ച മുഖഭാവമുള്ളവരും ഭംഗിവാക്കു പറയുന്നവരും ഉപകാരസ്മരണയില്ലാത്തവരും ആയിരിക്കും.

തൊഴിൽ –  മികച്ച കലാകാരന്മാരോ പ്രശസ്ത ഗ്രന്ഥകാരന്മാരോ ആത്മീയ ഗുരുക്കന്മാരോ ആയിരിക്കും. സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കും. ആഭരണങ്ങളും അലങ്കാര വസ്തുക്കളും  നിർമ്മിക്കുകയും അതിലൂടെ ധനം സമ്പാദിക്കുകയും ചെയ്യും. 

ശരീരപ്രകൃതി – സൗന്ദര്യമുള്ളവരും ആകർഷണമുള്ള ശരീരമുള്ളവരും ഒത്ത ശരീരഘടനയും നീണ്ടു ചുരുണ്ട തലമുടിയും ഭംഗിയുള്ള കണ്ണുകളും ഇവർക്കുണ്ടാകും. ഹൃദയസംബന്ധമായ രോഗങ്ങളും, ആഡംബര പ്രിയരും, സൗന്ദര്യത്തിന് മാതൃക ഇവരേക്കാൾ കൂടുതൽ വേറെ ആൾക്കാർ ഉണ്ടാവില്ല. പല്ലുകൾക്ക് നിരപ്പും ഉറപ്പുമുണ്ടായിരിക്കും. പുഷ്ടിയുള്ള ശരീരവും ഒത്ത പൊക്കവും വാർദ്ധക്യമെത്തിയാലും സൗന്ദര്യത്തിന് വാട്ടവും കോട്ടവും ഉണ്ടാകുകയില്ല.

ആരോഗ്യം – ഹൃദയസംബന്ധമായും രക്തസംബന്ധമായും അജീർണ്ണവും. പഴവർഗ്ഗങ്ങളും റോസാപൂവിന്റെ ഇതളുകളും തേനും ഭക്ഷിക്കണം.

ദാമ്പത്യം – 6 കാരെ എടുക്കുന്നതാണ് ശുഭം. 1, 4, 9 ഉം സ്വീകാര്യം. 2, 7, 8 സന്താനലാഭം കാണില്ല, ഒഴിവാക്കുന്നത് നല്ലത്. ദാമ്പത്യ ജീവിതം ശരിക്കും ആസ്വദിക്കുന്ന ഇവർക്ക് ജനനേന്ദ്രിയവുമായി ബന്ധപ്പെട്ട രോഗങ്ങൾ വരും. 

ഭാഗ്യദിനം –  6, 15, 24, 9, 18, 27. 

വാരം– ചൊവ്വ, വ്യാഴം, വെള്ളി 

ഭാഗ്യവർണ്ണങ്ങൾ – കടും നീല, പച്ച, ചുവപ്പ്. ഇളം ചുവപ്പും സ്വീകരിക്കാം. വെള്ളയും മഞ്ഞയും സ്വീകാര്യമല്ല.

ഭാഗ്യരത്നങ്ങൾ – മരതകപ്പച്ച, ഡയമണ്ട്. U V W പേരിൽ വന്നാൽ ജീവിതവിജയമുണ്ടാകും. 

ലോഹം – വെള്ളി.

15–ാം തിയതി ജനിച്ചവർ – നല്ല വാഗ്മികളായിരിക്കും, കലാ മർമ്മ ജ്ഞാനരുമായിരിക്കും. ജീവിതത്തിൽ ഉൽക്കർഷമുള്ളവരും, ഫലിതമായി സംസാരിക്കുന്നവരും മറ്റുള്ളവരെ പെട്ടെന്ന് വശീകരിക്കുന്നവരും, എപ്പോഴും സന്തുഷ്ടചിത്തരുമായിരിക്കും . പ്രശസ്തിയും പണവും ഇവരെ തേടിയെത്തും. സൗഭാഗ്യപൂർണ്ണമായ ജീവിതം നയിക്കും.

24–ാം തിയതി ജനിച്ചവർ – വിനയവും ശാന്തതയും ഉള്ളവരായിരിക്കും. കാരുണ്യമുണ്ടായിരിക്കും, സൗഭാഗ്യകരമായ ദാമ്പത്യം ഉള്ളവരും ഉന്നതപദവികൾ തേടിയെത്തുന്നവരും നല്ല തന്റേടവും ചുറുചുറുക്കുമുണ്ടായിരിക്കും. ഉയർച്ചകൾ അൽപം മന്ദഗതിയിലാണെങ്കിലും അടിയുറച്ചതായിരിക്കും. അല്പം പോലും ഇടര്‍ച്ചയോ പതർച്ചയോ പറ്റാതെ ഉറച്ചകാൽവയ്പുകളോടെ പുരോഗതിയുടെ പടവുകളായ 18 പടികൾ ഒന്നൊന്നായി ചവിട്ടിക്കയറുന്നവരും മേലധികാരികൾക്ക് വളരെ പ്രിയങ്കരരായിരിക്കും. മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ മേലധികാരികൾ വിശ്വാസപൂർവ്വം താങ്കളെ ആയിരിക്കും ചുമതലപ്പെടുത്തുക. ആ വിശ്വാസത്തിനനുസൃതമായി  നിശ്ചിത സമയത്തു തന്നെ ആ കൃത്യം ശുഷ്കാന്തിയോടെ നിർവ്വഹിക്കുന്നവരും ആയിരിക്കും.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions