Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാരിദ്ര്യദുഃഖം നീങ്ങും, ധനധാന്യങ്ങൾ വർധിക്കും, ഇവ ചെയ്തോളൂ

Money

കിഴികെട്ടുക എന്ന് കേൾക്കുമ്പോൾ ഒരു പിടി അവൽ കിഴിയുമായി  തന്റെ സതീർഥ്യനെ  കാണാനെത്തിയ കുചേലനെയാണ് നാം ഓർക്കുക. ആ അവൽ പൊതിയാൽ അദ്ദേഹത്തിന്റെ ദാരിദ്ര്യം നീങ്ങിയ കഥ ഏവർക്കും പരിചിതമാണല്ലോ. ദാരിദ്രം നീങ്ങാൻ കുചേലദിനത്തിൽ അവൽ കിഴികെട്ടി ഭഗവാന് സമർപ്പിക്കുന്ന വഴിപാട് പ്രമുഖ ക്ഷേത്രങ്ങളിൽ ഇന്നും നിലനിൽക്കുന്നു.

നിത്യേന ഒരു നാണയം നീക്കി വച്ച് ക്ഷേത്ര ദർശനം നടത്തുന്ന അവസരത്തിൽ ഭഗവാന് കിഴികെട്ടി സമർപ്പിക്കുന്നത് ദാരിദ്ര്യദുഃഖം നീങ്ങാനും ധനധാന്യ വർധനയ്ക്കും ഉത്തമമാണ്. എപ്പോഴെങ്കിലും വഴിപാട് നേർന്നത് മറന്നുവെങ്കിൽ ഒരു പിടി നാണയം കിഴികെട്ടി  ക്ഷേത്രത്തിൽ സമർപ്പിക്കുന്നത് പരിഹാരമാണ്."തെറ്റു പണം " എന്ന സങ്കല്പത്തിൽ മൂന്ന് തവണ ഉഴിഞ്ഞു വേണം സമർപ്പിക്കാൻ.

ഉപ്പ് കിഴികെട്ടി വീടിന്റെ മൂലകളിൽ ഒരു പാത്രത്തിൽ സൂക്ഷിക്കുന്നത് വീട്ടിലെ നെഗറ്റീവ് എനർജി ഇല്ലാതാകാൻ നല്ലതാണ്.ഇതുപോലെ മഞ്ഞൾ കഷ്ണം വൃത്തിയുള്ള വെള്ളത്തുണിയില്‍ കിഴികെട്ടി ശുദ്ധിയുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഇത് ലക്ഷ്മീദേവീപ്രീതികരമാണ്.ദാരിദ്രം നീങ്ങുമെന്ന് മാത്രമല്ല കുടുംബത്തിൽ സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാവും കൂടാതെ ഭവനത്തിലെ നെഗറ്റീവ് ഊർജത്തെ ഒരു പരിധി വരെ തടയുകയും ചെയ്യും.