Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രമറിഞ്ഞ് പഠിക്കാം : അനിഴം

അനിഴം നക്ഷത്രം

പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. അനിഴം നക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ

മറ്റ് പഠനമാർഗങ്ങൾ അവലംബിക്കുന്നതോടൊപ്പം അൽപനേരം ഉറക്കെ വായിച്ച് പഠിക്കാനും ശ്രദ്ധിക്കണം

മറ്റുള്ളവരുടെ ഇടപെടൽ മൂലം പഠനത്തിൽ അൽപം ആലസ്യം ഉണ്ടാകുന്ന സ്വഭാവമാണ് അനിഴം നക്ഷത്രക്കാര്‍ക്കുള്ളത്.  അതുകൊണ്ടുതന്നെ പഠന കാര്യത്തിൽ ആരെയും ഇടപെടുത്താതിരിക്കാൻ ഈ അധ്യയനവർഷം മുതല്‍ ശ്രമിക്കുക. ആരും അഭിപ്രായം പറഞ്ഞോട്ടെ, പക്ഷേ, അവസാന തീരുമാനം നിങ്ങളുെട മാത്രം ആകണം. പഠനകാര്യങ്ങളിൽ പുസ്തകപ്പുഴു ആകുന്നതിനു പകരം പ്രായോഗിക തലത്തിൽ കൂടി ചിന്തിച്ച് പ്രവർത്തിക്കാൻ നിങ്ങൾ ശ്രമിക്കുക. ഒരു തീരുമാനം പഠനകാര്യത്തിൽ എടുത്താൽ എന്തുവില കൊടുത്തും ആ ലക്ഷ്യം സാധിക്കാനാകും. പക്ഷേ, പലപ്പോഴും തീരുമാനങ്ങൾ എടുക്കാൻ മടികാട്ടുന്ന ഒരു ശീലം നിങ്ങൾക്കുണ്ടാകാം. ആ രീതി മാറാൻ ഈ അധ്യയനവർഷം മുതൽ ശ്രമം നടത്തുക.  പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റി നല്ലതുപോലെ ആലോചിച്ചശേഷം മാത്രം അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കേണ്ടതാണ്. മറ്റ് പഠനമാർഗങ്ങൾ അവലംബിക്കുന്നതോടൊപ്പം അൽപനേരം ഉറക്കെ വായിച്ച് പഠിക്കാൻ ശ്രമിക്കുന്നതും അനിഴം നക്ഷത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.

കറുക നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതും കറുക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഗുണകരം.