Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഭാവി പറയും' കിളിജ്യോത്സ്യം

കിളിജ്യോത്സ്യം

തത്തയെ ഉപയോഗിച്ചു ഭാവി പ്രവചിക്കുന്ന  പരിപാടി ഇന്ത്യയിൽ നൂറ്റാണ്ടുകൾക്കു മുൻപേ പ്രചാരത്തിലുണ്ട്. തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു ഇതിനു കൂടുതൽ പ്രചാരം.ഇപ്പോൾ പാരറ്റ് അസ്ട്രോളജി എന്ന പേരിൽ ഉത്തരേന്ത്യയിലും ഇതിന് ഏറെ ആരാധകരുണ്ട്.

പലതരം കാർഡുകൾ നിരത്തി അതിൽ ഏതെങ്കിലുമൊന്നു തത്തയെക്കൊണ്ട് എടുപ്പിച്ച് അതുവച്ചു ഭാവിഫലം പറയുന്ന രീതിയാണു കിളിജ്യോത്സ്യത്തിൽ. 

618197726

മനുഷ്യരുമായി ഏറെ ഇണങ്ങുന്ന കിളിയായതുകൊണ്ടുതന്നെയാണു തത്തയെ പ്രവചനത്തിന് ഉപയോഗിക്കുന്നത്. 

ഏതായാലും, ഭാവിയെക്കുറിച്ചുള്ള ഓരോരുത്തരുടെയും ആകാംക്ഷ തുടരുന്നിടത്തോളം കാലം തത്തയ്ക്കും കിളിജ്യോത്സ്യത്തിനുമെല്ലാം നല്ല ഭാവിയുണ്ടെന്ന് ആർക്കും പ്രവചിക്കാം.