Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർക്കടകത്തിൽ നിത്യവും ദശപുഷ്പം വിളക്കത്ത് വച്ചാൽ

ദശപുഷ്പം

വ്രതാനുഷ്ഠാനങ്ങൾക്കും ചിട്ടകൾക്കും പ്രാധാന്യമുള്ള  മാസമാണ് കർക്കടകം. നിത്യേനയുള്ള രാമായണ പാരായണത്തോടൊപ്പം ചില  അനുഷ്ഠാനങ്ങളും സത്‌ഫലം നൽകും.നിത്യേന നിലവിളക്ക്  തെളിയിക്കുമ്പോൾ വിളക്കത്ത് പുഷ്പമായി ദശപുഷ്പം വയ്ക്കുന്നത് സർവദേവതാ പ്രീതിക്ക് ഉത്തമമാണ്. ദശപുഷ്പത്തിലെ ഓരോ ചെടിയും ഓരോ ദേവതമാരെ പ്രതിനിധീകരിക്കുന്നു.സാധ്യമെങ്കിൽ കർക്കടകത്തിലുടനീളം ദശപുഷ്പം ചൂടുന്നതും നന്ന്. 

dashapushpam

കറുക – ആദിത്യനാണു ദേവൻ. കറുക ചൂടിയാൽ ആധികളും വ്യാധികളും ഒഴിയും.

കൃഷ്ണക്രാന്തി– മഹാവിഷ്ണുവാണു ദേവൻ.  കൃഷ്ണക്രാന്തി ചൂടിയാൽ വിഷ്ണുപ്രീതി ലഭിക്കും.

തിരുതാളി – മഹാലക്ഷ്മിയാണു ദേവത. ദേവീപ്രസാദവും ഐശ്വര്യവും ഉണ്ടാകുന്നു.

dasapushpam.jpg.image.784.410

പൂവാംകുരുന്നില – ബ്രഹ്മാവാണു ദേവൻ. ദാരിദ്ര്യദുഃഖം തീരാനാണു പൂവാംകുരുന്നില ചൂടുന്നത്.

കയ്യോന്നി– ശിവനാണു ദേവൻ. പഞ്ചപാപങ്ങളും തീരുമെന്നാണ് വിശ്വാസം.

മുക്കുറ്റി – പാർ‌വതീദേവിയാണു ദേവത. ഭക്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും   .

നിലപ്പന– ഭൂമിദേവിയാണു ദേ‌വത. പാപങ്ങൾ ‌അകന്നുപോകും.

ഉഴിഞ്ഞ – ഇന്ദ്രാണിയാണു ദേവത.‌ അഭീഷ്ടസിദ്ധിയാണ് ഉഴിഞ്ഞ ചൂടിയാൽ ഫലം.

ചെറൂള – യമദേവനാണു ദേവൻ. ആയുസ്സു വർ‌ധിക്കുമെന്നാണു വിശ്വാസം. 

ഇക്കാരണങ്ങൾ കൊണ്ടു തന്നെ ദശപുഷ്പങ്ങള്‍ അഷ്ടമംഗലങ്ങളിൽ പ്രധാനമാണ്.  

lord-rama-pattabhishekham.jpg.image.784.410

കൂടാതെ  വിളക്ക് തെളിയിക്കുന്നതിന്റെ മുന്നിലായി ശ്രീരാമ പട്ടാഭിഷേക ചിത്രം വയ്ക്കുന്നതും ശ്രേഷ്ഠമാണ്. പട്ടാഭിഷേക ചിത്രത്തിൽ ശ്രീരാമൻ, സീത, ഹനുമാൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ, വസിഷ്ഠൻ, ഗണപതി, ശ്രീപരമേശ്വരൻ, ബ്രഹ്മാവ്, നാരദൻ എന്നീ പതിനൊന്നുപേർ ഉണ്ടായിരിക്കണം.