Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി കിട്ടാനൊരു രത്നമുണ്ടോ?

Gemstone

ജോത്സ്യൻ പറഞ്ഞ രത്നമോതിരം വാങ്ങി വീട്ടിലേക്ക് പോകുന്ന വഴിയാണ് ഫോൺ വന്നത്. കഴിഞ്ഞമാസം ഇന്റര്‍വ്യൂവിന് പോയ ഓഫിസിൽ നിന്നും ‘നാളെ രാവിലെ ഒന്ന് ഓഫീസ് വരെ വരണം’. വാങ്ങിയ മോതിരം കൊള്ളാമല്ലോ എന്ന് അയാൾ മനസിൽ കരുതുകയും ചെയ്തു. പിറ്റേന്ന് ഒരു ഫൈനൽ ഇന്റർവ്യൂ. നാലെണ്ണം മുൻപ് കഴിഞ്ഞതാണ്. അവസാനം എന്നാണ് ജോയിൻ ചെയ്യുന്നത് എന്ന് എച്ച് ആർ മാനേജർ ചോദിച്ചപ്പോൾ അയാളുടെ കണ്ണു നിറഞ്ഞുപോയി.

ചിലപ്പോൾ അങ്ങനെയാണ് വീഴാന്‍ ഇരിക്കുന്ന മാങ്ങ കാറ്റ് വീശിയാൽ പെട്ടെന്ന് താഴെ വീഴും. ചില രാസപ്രവർത്തനങ്ങളെ ക്യാറ്റലിസ്റ്റ് ത്വരിതപ്പെടുത്തുന്നത് കണ്ടിട്ടില്ലേ? അതുപോലെയാണ് രത്നങ്ങൾ. സാധ്യതയുള്ള കാര്യത്തിനെ വേഗത്തിലാക്കും. ജാതകപ്രകാരം ലഗ്നാൽ പത്താംഭാവമാണ് കർമ്മരംഗത്തെ സൂചിപ്പിക്കുന്നത്. പത്താം ഭാവാധിപന്റെ അഥവാ കർമ്മസ്ഥാനത്തേക്ക് നോക്കുന്ന ഗ്രഹത്തിന്റെ രത്നം ധരിച്ചാൽ ജോലി പെട്ടെന്ന് കിട്ടും. ഉള്ള ജോലിയിൽ ഉയർച്ചയും നേടാൻ കഴിയും.

പത്താംഭാവാധിപനായ ഗ്രഹം സൂര്യനാണെങ്കിൽ – മാണിക്യം, ചന്ദ്രനാണെങ്കിൽ – മുത്ത്, ചൊവ്വയാണെങ്കിൽ – പവിഴം, ബുധനായാൽ – മരതകം, ഗുരുവായാൽ – പുഷ്യരാഗം, ശുക്രന് – വജ്രം, ശനിക്ക് – ഇന്ദ്രനീലം, രാഹുവിന് – ഗോമേദകം, കേതുവിന് – വൈഡൂര്യം എന്നിങ്ങനെയാണ് രത്നങ്ങൾ ധരിക്കേണ്ടത്.

ഇതല്ലാതെ ചിലപ്പോൾ ഒന്നിലധികം ഗ്രഹങ്ങൾ പത്താംഭാവത്തിൽ നിൽക്കുകയോ നോക്കുകയോ ചെയ്യുന്നുണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ നമ്മൾ ഏതു തൊഴിലാണ് ചെയ്യാൻ ആഗ്രഹിക്കുന്നത് അതുമായി ബന്ധപ്പെട്ട ഗ്രഹത്തിന്റെ രത്നം ധരിക്കുന്നതാണ് നല്ലത്.

ലേഖകൻ     

Dr. P. B. Rajesh , Rama Nivas  , Poovathum parambil, Near ESI  Dispensary Eloor East , Udyogamandal.P.O,  Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421