Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ദിവസങ്ങളിൽ മുടി മുറിച്ചോളൂ, ഇടതൂർന്ന് വളരും

മുടി മുറിക്കൽ

ഇടതൂർന്ന മുടിയിഴകൾ എല്ലാവരുടെയും സ്വപ്നമാണ്. ജ്യോതിഷ ശാസ്ത്രപ്രകാരം മുടി നന്നായി വളരാൻ മാർഗങ്ങളുണ്ട്. നല്ല ദിവസം നോക്കി മുടി മുറിച്ചാൽ മുടി നന്നായി വളരുമെന്നാണ് വിശ്വാസം.

പണ്ടുകാലത്ത് കാർഷിക കലണ്ടർ പോലെ തലമുടി മുറിക്കുന്നതുമായി ബന്ധപെട്ടു ചാന്ദ്രകലണ്ടർ തന്നെ നിലവിൽ ഉണ്ടായിരുന്നു. ചന്ദ്രന്റെ ഭ്രമണത്തിനനുസരിച്ചാണ് ഈ കലണ്ടർ ചിട്ടപ്പെടുത്തിയിരുന്നത്. മാസത്തിലെ ഓരോ ദിവസവും മുടിമുറിച്ചാലുള്ള ഫലങ്ങൾ, മുടി മുറിക്കാൻ അനുകൂലമായ സമയം എന്നിങ്ങനെ മുടി മുറിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഈ കലണ്ടറിൽ ഉൾപ്പെടുത്തിയിരുന്നു. 

പാരമ്പര്യമായി പല അറിവുകളും നഷ്ടമായകൂട്ടത്തിൽ ഇതും നഷ്ടമായെന്ന് പറയാം എങ്കിലും പൊതുവെ ഓരോ മാസത്തിലെയും പൗർണമി ദിനത്തിൽ മുടി മുറിക്കുന്നത് മുടിയുടെ വളർച്ച വർദ്ധിക്കുന്നതിന് അത്യുത്തമമാണ് .  ചന്ദ്രന്റെ ഭ്രമണവുമായി ബന്ധപ്പെട്ടാണല്ലോ ഓരോ മാസത്തിലും അമാവാസി വരുന്നത്. എന്നാൽ അന്നേദിവസം മുടിമുറിക്കുന്നതു ശുഭമല്ലെന്നാണ് ചാന്ദ്രകലണ്ടർ പറയുന്നത്. 

മുടി നന്നായി വളരാൻ പൗർണമി ദിനത്തിൽ ഒരുപാടു മുടി കളയേണ്ട ആവശ്യമില്ല, തുമ്പു മാത്രം മുറിച്ചാൽ മതിയാവും. പൗർണമി ദിനത്തിൽ മുടി മുറിക്കാൻ സാധിക്കാത്തപക്ഷം പൗർണമിയുടെ തലേന്നോ പിറ്റേന്നോ മുടിമുറിക്കുന്നത് ഉചിതമാണ്. ചുരുക്കിപറഞ്ഞാൽ ഭൂമിയിൽ ചന്ദ്രന്റെ സാമീപ്യമുള്ളപ്പോൾ മുടി മുറിക്കുന്നത് കരുത്തോടെയും ഭംഗിയായും വേഗത്തിലും മുടി വളരാൻ സഹായിക്കും.