Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിക്കാം റിയൽ എസ്റ്റേറ്റ് ബിസിനസ്

Real Estate

വൻകിട വ്യവസായങ്ങൾ, വാണിജ്യസ്ഥാപനങ്ങൾ, ബിൽഡേഴ്സ് കമ്പനികൾ, റെസിഡൻഷ്യൽ കോംപ്ല‍െക്സുകൾ മുതലായവയ്ക്ക് ആവശ്യമായ ഭൂമിയും കെട്ടിടങ്ങളും ഏർപ്പ‍ാടാക്കാൻ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കണം സ്ഥലവും കെട്ടിടസമുച്ചയങ്ങളും ദീർഘകാലത്തേക്കു വാടകയ്ക്കെട‍ുക്കുന്ന സമ്പ്രദ‍ായവുമുണ്ട്. ഇതിനെല്ലാം, ശേഷിയും സ‍ാമർഥ്യവുമുള്ള പ്രഫഷനലുകളുടെ സേവനം ആവശ്യമാണ്. 

അടിസ്ഥാന ധനശാസ്ത്രം, നിയമം, ഫിനാൻസ്, മാർക്കറ്റിങ്, മാനേജ്മെന്റ് മുതലായവയിൽ പ്രാവീണ്യമുള്ളവരെ ഈ മേഖലയിൽ വേണം ഇടമസ്ഥാവകാശം, മേ‍‍ാർട്ഗേജിങ് (വസ്തു പണയപ്പെടുത്തൽ), മതിപ്പും വിലന‍ിർണയവും, കോടിക്കണക്കിനു തുകകൾ കൈകാര്യം ചെയ്യൽ‌, റജിസ്ട്രേഷൻ നിയമങ്ങൾ, ഒത്തുതീർപ്പുചർച്ചകൾ, നികുതിനിബന്ധനകൾ, കരാർവ്യവസ്ഥകൾ, റിസ്ക് മാനേജ്മെന്റ് . ബ്രോക്കിങ് എന്നിവയിൽ താത്വികമായ അറിവും പ്രായോഗിക പരിചയവും വേണ്ടിവരും. പ്രോപ്പർട്ടി ബിസിനസ്സിലും വിപണിയിലും അനുദിനം രൂപം കൊള്ളുന്ന നൂ‍തനപ്രവണതകൾ അപ്പപ്പോൾ ചികഞ്ഞെടുത്ത് പ്രയോഗിച്ചില്ലെങ്കിൽ സ്ഥാപനത്തിനു കോടികളുടെ നഷ്ടമുണ്ടായേക്കാമെന്നത് റിയൽ എസ്റ്റേറ്റ് പ്രഫഷനലിന്റെ ഉത്തരവ‍ാദിത്തത്തിലേക്കു വിരൽ ചൂണ്ടുന്നു. 

ഏതാനും പരിശീലന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാണുക.

1. NIREN Institute of Real Estate Managrment, Dwarka, New Delhi; www.nirem.org

2. India Institute of Real Estate, Punw; www.iire.co.in

3. Indian School of Business, Hyderabad (ഉയർ‌ന്ന നിലവാരമുള്ള ബിസിനസ് സ്കൂൾ): റിയൽ എസ്റ്റേറ്റ് കമ്പനികളിലെയും കൺസർട്ടിങ് സ്ഥാപനങ്ങളിലെയും ഉന്നതല മാനേജ്മെന്റ് പ്രഫഷനലുകൾക്കുള്ള പ്രോഗ്രാം. http://isb.edu

4. RICS School of Built Environment, Gurgaon, Haryana; www.ricssbe.org

Job Tips >>