കലോൽസവ വേദികൾക്ക് സാഹിത്യസുഗന്ധം

ഫയൽചിത്രം

ഡിസംബർ 7 മുതൽ 9 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോൽസവ വേദികൾക്കു നൽകുന്നത് സാഹിത്യസ്പർശമുള്ള പേരുകൾ. ആലപ്പുഴ ജില്ലക്കാരായ എഴുത്തുകാരുടെ പ്രശസ്ത കൃതികളുടെ പേരാകും 29 വേദികൾക്കും നൽ‍കുക.സാഹിത്യകാരനും ചേർത്തല സ്വദേശിയുമായ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണു വേദികൾക്കു പേരുകൾ തിരഞ്ഞെടുക്കുന്നത്. തകഴി, വയലാർ, കാവാലം, ഇരയിമ്മൻ തമ്പി, കേരളവർമ വലിയകോയിത്തമ്പുരാൻ, കെ.പി. അപ്പൻ, തോപ്പിൽ ഭാസി, എസ്എൽ പുരം സദാനന്ദൻ, നരേന്ദ്രപ്രസാദ്, കെ. അയ്യപ്പപ്പണിക്കർ, പാറപ്പുറത്ത്, മുതുകുളം രാഘവൻ പിള്ള, പി.പത്മരാജൻ തുടങ്ങിയവരൊക്കെ പട്ടികയിലുണ്ട്.