Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ശാസ്ത്രീയ സംഗീതത്തില്‍ സമ്മാനവുമായി ദേവനന്ദ

devananda

സംസ്ഥാന സ്കൂൾകലോത്സവത്തിൽ തുടർച്ചയായി മൂന്നാം വർഷവും പെൺകുട്ടികളുടെ  ഹൈസ്കൂൾവിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിൽ എ ഗ്രേഡ് നേടി തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിലെ ദേവനന്ദ സുനിൽ കലോത്സവത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. പൂക്കാട് കലാലയത്തിലെ സംഗീത വിദ്യാർഥിനിയാണ് ദേവനന്ദ.

മത്സരങ്ങൾക്ക് വേണ്ടി ആയിരങ്ങൾ മുതൽ മുടക്കേണ്ടി വരുന്ന വർത്തമാനകാലത്ത് ഒരു ജനകീയ സ്ഥാപനത്തിൽനിന്നും ഒരു സാധാരണ വിദ്യാർഥി നേടുന്ന ഈ നേട്ടത്തിന്  തിളക്കങ്ങളേറെയാണ്. പാലക്കാട് സംഗീത കോളേജിലെ സംഗീത അധ്യാപികയും പൂക്കാട് കലാലയത്തിലെ പൂർവവിദ്യാർഥിയും അധ്യാപികയുമായ ഭാവനയാണ് ദേവനന്ദയെ മത്സരങ്ങൾക്കായി ഒരുക്കുന്നത്. 


കലോൽസവം സമഗ്ര കവറേജ്: ആർട്ടോ... ഇർറോ  

പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ സംഗീത അധ്യാപകനായ സുനിൽ തിരുവങ്ങൂരിന്റെയും ഉഷയുടെയും മകളാണ് ദേവനന്ദ. പാവണ്ടൂർ സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ ഭാവനയ്ക്ക് ഗുരുനാഥനായ സംഗീത അധ്യാപകന് നൽകുന്ന ഗുരുദക്ഷിണ കൂടിയാണ് ദേവനന്ദയുടെ 3 വർഷത്തെ ഈ സംഗീത സമ്മാനം. ഈ വർഷം ഒന്നാം സ്ഥാനം എ ഗ്രേഡോടെ നേടാൻ കഴിഞ്ഞു എന്നുള്ളത് സന്തോഷകരമായ കാര്യമാണെന്ന് ഭാവനയും ദേവനന്ദയും പറഞ്ഞു.