അച്ഛൻ പറന്നെത്തി; വേദിയിൽ ആനന്ദ നടനം

സായ് വൃന്ദയും സായ് വര്‍ഷയും അച്ഛൻ വീരേന്ദ്രകുമാറിനോടും അമ്മ സ്മിതയോടുമൊപ്പം.

ആലപ്പുഴ ∙ എച്ച്എസ്എസ് മോഹിനിയാട്ടം വേദിയിലെ താരങ്ങളായി സായ് സഹോദരങ്ങൾ. ഹരിപ്പാട്, താമല്ലാക്കൽ സായ് സൗപർണികയിൽ വിരേന്ദ്രകുമാറിന്റെയും സ്മിതയുടെയും മക്കളായ സായ് വൃന്ദ, സായ് വർഷ എന്നിവരാണ് മോഹിനിയാട്ടത്തിൽ പങ്കെടുത്തത്. 3 വർഷത്തെ ഇടവേളയിലാണ് ഇരുവരുടെയും ജനനമെങ്കിലും ഒറ്റനോട്ടത്തിൽ ഇരട്ടകളാണെന്ന് തോന്നും. പൊത്തപ്പള്ളി കെ.കെ.കെ.വി.എം എച്ച്എസ്എസിലെ വിദ്യാർഥിയാണ് വർഷ. വൃന്ദ കാർത്തികപ്പള്ളി സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാർഥിയും. ആദ്യമായി സംസ്ഥാന തല സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന ഇരുവരുടെയും പ്രകടനം കാണാൻ അച്ഛൻ വീരേന്ദ്രകുമാർ ഖത്തറിൽ നിന്ന് അവധിയെടുത്താണ് വന്നത്.