മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന ഹരിഹരൻ ചിത്രത്തിലൂടെ അരങ്ങേറി മികച്ച നടിയായും ഗായികയായും തിളങ്ങിയ മംമ്തയുടെ പുതിയ വാഹനം ടൊയോട്ട ഫോർച്യൂണർ. ടൊയോട്ടയുടെ പ്രീമിയം എസ് യു വി ഫോർച്യൂണർ മംമ്ത സ്വന്തമാക്കിയത് ടൊയോട്ടയുടെ കോഴിക്കോട് ഡീലർഷിപ്പിൽ നിന്നാണ്.
ടൊയോട്ട 2009ൽ ഇന്ത്യയിൽ പുറത്തിറക്കിയ ഫോർച്യൂണറിന്റെ പുതിയ മോഡലാണ് നടി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പുതിയ ഫോർച്യൂണറിൽ 2.8 ലീറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്. 3400 ആർപിഎമ്മിൽ 177 പിഎസ് കരുത്തും 1600 മുതൽ 2400 വരെ ആർപിഎമ്മിൽ 420 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. 28.66 ലക്ഷം മുതൽ 32.26 ലക്ഷം രൂപവരെയാണ് ഫോർച്യൂണറിന്റെ എക്സ്ഷോറൂം വില.