Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോംപസിനെതിരെ ‌പരാതിയുമായി എത്തിയ ഉപഭോക്താവിനെ അമ്പരപ്പിച്ച് ജീപ്പ് ഇന്ത്യ, നൽകിയത് പുതിയ വാഹനം

Jeep Compass Jeep Compass

ജീപ്പ് കോംപസ് സ്വന്തമാക്കി മണിക്കൂറുകൾക്കുള്ളിൽ തന്നെ പണിമുടക്കി എന്ന പരാതിയുമായി എത്തിയ ഉപഭോക്താവിനെ അമ്പരപ്പിച്ച് ജീപ്പ് ഇന്ത്യ.  മൂന്നു മണിക്കൂറും 172 കിലോമീറ്ററും മാത്രം ഓടിച്ച വാഹനത്തിന്റെ പാസഞ്ചർ സൈഡ് വീൽ ഇളകി മാറിയതിനെ തുടർന്ന് പരാതിയുമായി എത്തിയ ആസാം സ്വദേശി ജയന്ത പുകാനെയാണ് ജീപ്പ് ഇന്ത്യ അമ്പരപ്പിച്ചത്. തന്റെ ദുരനുഭവം കാണിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ജയന്തയ്ക്ക് പുതിയ വാഹനം നൽകാനാണ് കമ്പനി ജീപ്പ് ഇന്ത്യയുടെ തീരുമാനം.

jeep-compass

ജയന്ത തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വാഹനം എക്സ്ചേഞ്ചിന് തയാറാണെന്ന് പറഞ്ഞ് കമ്പനി തന്നെ ബന്ധപ്പെട്ടു എന്നറിയിച്ചത്. ഇത്തരത്തിലൊരു അപകടം നടക്കാൻ പാടില്ലാത്തതാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജീപ്പ് ഇന്ത്യ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

ജയന്ത തനിക്ക് നേരിട്ട ദുരവസ്ഥ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തോടെയാണ് സംഭവം വൈറലായത്. ഗുവഹാത്തിയിലെ മഹേഷ് മോട്ടോഴ്സിൽ നിന്ന് സ്വന്തമാക്കിയ കോംപസ് വെറും മൂന്നു മണിക്കൂറും 172 കിലോമീറ്ററും മാത്രമാണ് വാഹനം ഓടിച്ചപ്പോഴാണ് ഇത്തരത്തിലൊരു അപകടം നടന്നതെന്നും പോസ്റ്റിൽ പറയുന്നു. ജീപ്പിനെ പോലൊരു മൾട്ടി നാഷണൽ കമ്പനിയിൽ ഇത്ര നിലവാരമില്ലായ്മ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ജയന്ത പറയുന്നത്.