റെക്കോർഡുകൾ പഴങ്കഥ, ഈ കാർ സഞ്ചരിക്കുന്നത് വിമാനത്തേക്കാൾ 100 ഇരട്ടി വേഗത്തിൽ

Tesla Roadster

ലോകത്തിലെ ഏറ്റവും വേഗത്തിലൊടുന്ന പ്രൊഡക്ഷൻ കാർ എന്ന റെക്കോർഡ് ബുഗാട്ടി വെയ്റോണിന് സ്വന്തമാണ്. മണിക്കൂറിൽ 415 കിലോമീറ്റർ‌ വേഗത്തിൽ സഞ്ചരിച്ച ബുഗാട്ടി വെയ്റോൺ സൂപ്പർ സ്പോർട്സ് കാർ തന്നെയാണ് ഇന്നും ലോകത്തിൽ ഏറ്റവും അധികം വേഗത്തിലൊടിയ പ്രൊ‍ഡക്ഷൻ കാർ. എന്നാൽ ബുഗാട്ടിയുടെ റെക്കോർഡ് തിരുത്തിക്കുറിച്ച് മുന്നേറുകയാണ് മറ്റൊരു കാർ. 

Roadster

പക്ഷേ അത് ഭൂമിയിലല്ല ബഹിരാകാശത്തുകൂടെയാണ് ഈ വേഗത്തിൽ സഞ്ചരിക്കുന്നതെന്ന് മാത്രം. വെയർ ഈസ് ദ റോഡ്സ്റ്റർ നൗ എന്ന വെബ് സൈറ്റിലെ കണക്കുകൾ പ്രകാരം മണിക്കൂറിൽ 117,427 കിലോമീറ്റർ ( ഒരു സെക്കന്റിൽ 32.62 കിലോമീറ്റർ) വേഗത്തിലാണ് കാർ ഇപ്പോൾ സൂര്യനെ വലം വെയ്ക്കുന്നത്. കൂടാതെ ഏകദേശം 75.1 കിലോമീറ്റർ ഇന്ധനക്ഷമതയും കാർ നൽകുന്നുണ്ടെന്ന് വെബ്സൈറ്റിൽ പറയുന്നു. ഇപ്പോൾ ഭൂമിയിൽ നിന്ന് ഏകദേശം 22 ലക്ഷം മൈൽ ആകലെയുള്ള കാർ മണിക്കൂറിൽ 10843 കിലോമീറ്റർ വേഗത്തിൽ ഭൂമിയിൽ നിന്ന് അകന്നുകൊണ്ടിരിക്കുന്നു. കൂടാതെ മണിക്കൂറിൽ 69,218 കിലോമീറ്റർ വേഗത്തില്‍ റോഡ്സ്റ്റർ ചൊവ്വയോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും വെബ് സൈറ്റിൽ പറയുന്നത്. 2020 ലാണ് കാർ ചൊവ്വയോട് ഏറ്റവും അടുത്തെത്തുക.

ഇലോൺ മസ്ക്  റോക്കറ്റ് ഫാൽക്കൻ ‘ഹെവി’യിൽ പേലോഡ് ആയാണ് ടെസ്‌ല റോഡ്സ്റ്ററിനേയും ഡ്രൈവർ സ്റ്റാർമാനേയും ബഹിരാകാശത്ത് എത്തിച്ചത്. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യം പിഴച്ചതിനാൽ ചൊവ്വയും കടന്നു വ്യാഴത്തിനു മുൻപുള്ള ഛിന്നഗ്രഹമേഖലയിലാണു കാറിപ്പോൾ. കാർ വിജയകരമായി യാത്ര തുടരുകയാണെന്നു വിക്ഷേപണം നടത്തിയ സ്പെയ്സ് എക്സ് കമ്പനി ഉടമ ഇലോൺ മസ്ക് അറിയിച്ചിരുന്നു.‘സ്റ്റാർമാൻ’ എന്ന പാവയാണ്. ഉപഗ്രഹത്തിനു പകരം ഫാൽക്കൻ ഹെവി വഹിച്ചുകൊണ്ടു പോയ ടെസ്‌ല റോഡ്സ്റ്ററിന്റെ ഡ്രൈവർ സീറ്റിലുള്ളത്.  

Roadster

ആരും കൊതിക്കുന്ന ചെറി റെഡ് കൺവേർട്ടബിൾ തരണം ചെയ്യേണ്ടത് അൾട്രാവയലെറ്റ് റേഡിയേഷനും കോസ്മിക് കിരണങ്ങളും ക്ഷുദ്രഗ്രഹങ്ങളുമൊക്കെയാണ്. എന്നാൽ റോഡ്സ്റ്ററിനെയും അതിന്റെ ഡ്രൈവർ ‘സ്റ്റാർമാനെ'യും ഇതൊന്നും ബാധിക്കില്ലെന്ന് കാലിഫോർണിയയിലെ എസ് ഇ ടി ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ സേത് ശോസ്താക് പറയുന്നു. ദശലക്ഷം കിലോമീറ്ററുകൾ റോഡ്സ്റ്റർ റൈഡ് ചെയ്യുമത്രെ. ഓക്സിജനും വെള്ളവും ഇല്ലാത്തതിനാൽ തുരുമ്പെടുക്കാനുള്ള സാധ്യതയുമില്ല. എന്നാൽ യുവി കിരണങ്ങൾ പതിക്കുന്നതിനാൽ ചെറി നിറം പതിയെ മങ്ങുമെന്ന് പ്ളാനെറ്ററി സയന്റിസ്റ്റ് ജിം ബെൽ പറയുന്നു. 

Roadster

ടെസ്​ല റോഡ്സ്റ്റർ മണിക്കൂറില്‍ 96.5 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ റോഡ്‌സ്റ്ററിന് വേണ്ടത് കേവലം 1.9 സെക്കന്‍ഡുകള്‍ മാത്രം! .250 മൈലാണ് ഉയർന്ന വേഗം. 10000 എൻഎം എന്ന അമ്പരപ്പിക്കുന്ന ടോർക്കാണ് വാഹനത്തിനുള്ളത്. 4 പേർക്ക് സഞ്ചരിക്കാനാകും. ഏകദേശം 3 കോടി രൂപയാണ് കാറിന്റെ ഇന്ത്യൻ വില.