Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നു രക്ഷിച്ചത് ഭാഗ്യം, ഇന്ന് സീറ്റ്ബെൽറ്റ്: വിമാന ജനാല തകരുന്നത് ആദ്യമല്ല

plane-accident Image Capture From YouTube Video

മുപ്പത്തിരണ്ടായിരം അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിൽ ജനൽചില്ല് പെട്ടെന്ന് തകരുന്നു. മണിക്കൂറിൽ ഏകദേശം 800 മുതൽ 1000 വരെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വിമാനത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയാണത്. ഒരു പൈലറ്റിൽ ജീവതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും അത്. യാത്രക്കാരും ക്യാബിൻ ക്രൂവും അടക്കം നൂറുകണക്കിന് ആളുകളുടെ ജീവനാണ് ഭീഷണിയാകുന്നത്.  തിങ്കളാഴ്ച മധ്യചൈനയിലെ ചോങ്‌ക്വിങ്ങിൽനിന്നു ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്കു 119 യാത്രക്കാരുമായി പറക്കുകയായിരുന്ന സിചുവാൻ എയർലൈൻസിന്റെ എയർബസിൽ ഈ നടകീയ രംഗങ്ങൾ അരങ്ങേറി.

വിമാനത്തിന്റെ കോക്പിറ്റിലെ ജനൽചില്ല് പൊട്ടിയതിനെ തുടർന്നു പുറത്തേക്കു തെറിച്ച പൈലറ്റുമാരിലൊരാൾ മുഖാമുഖം കണ്ടതു മരണത്തെ. ഇളകിയടർന്ന ജാലകപ്പാളിയിലൂടെ പുറത്തേക്കു വലിച്ചെടുക്കപ്പെട്ട സഹപൈലറ്റ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ പറന്നുപോകാതെ രക്ഷപ്പെട്ടു. ക്യാപ്റ്റൻ ലിയു ചുവാൻജിയാൻ മനഃസാന്നിധ്യം കൈവിടാതെ വിമാനം അടിയന്തരമായി ഇറക്കിയതിനാൽ വൻദുരന്തം ഒഴിവായി. കഴിഞ്ഞ മാസം 148 യാത്രക്കാരുമായി ന്യൂയോർക്കിൽനിന്നു ഡാലസിലേക്കു പറന്ന സൗത്ത്‍വെസ്റ്റ് എയർലൈൻസിന്റെ ബോയിങ് 737 വിമാനത്തിലും സമാന സംഭവം ഉണ്ടായതാണ്. എൻജിൻ പൊട്ടിത്തെറിച്ചു തകർന്ന ജനാലയിലൂടെ പുറത്തേക്കു തെറിച്ച യാത്രക്കാരി മരിച്ചു. കേടുപറ്റിയ വിമാനം വനിതാ പൈലറ്റ് ടമി ജോ ഷുൾട്സ് ഫില‍ഡൽഫിയ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.

വിമാനത്തിന്റെ ജനാലകൾ തകരുന്നത് ആദ്യമല്ല ഇതിനുമുൻപേ പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1990 ജൂൺ 10ന് ബ്രിട്ടീഷ് എയർവെയ്സ് ഫ്ലൈറ്റ് 5390 ൽ നടന്ന സംഭവമാണ് കോക്പിറ്റിലെ ജനാല തകർന്ന മറ്റൊരു ഉദാഹരണം. സിചുവാൻ എയർലൈൻസിന്റെ പൈലറ്റ് സീറ്റ്ബെൽറ്റ് ധരിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടതെങ്കിൽ ബ്രിട്ടീഷ് എയർവെയ്സിന്റെ പൈലറ്റ് ടിം ലെൻകാസ്റ്റര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമായിരുന്നു. 

ബ്രിട്ടനിലെ ബർമിങ്ഹാം വിമാനത്താവളത്തിൽ നിന്ന് സ്പെയിനിലേക്ക് പോകുകയായിരുന്നു ബ്രിട്ടീഷ് എയർവെയ്സിന്റെ 5390 വിമാനം. ക്യാപ്റ്റന്റെ പതിവ് പരിശോധനകളും കഴിഞ്ഞ് വിമാനം പറന്നുയർന്നു. 17300 അടുമുകളിൽ പറക്കവെയാണ് അപകടം നടന്നത്. പെട്ടന്ന് കോക്പിറ്റിനെ ‍ജനാല തകരുന്നു. ആ സമയം സീറ്റ്ബെൽറ്റ് ധരിക്കാതിരുന്ന ടിം വിമാനത്തിന്റെ ജനലിലൂടെ പൂറത്തേയ്ക്ക് തെറിച്ചുപൊകാതെ രക്ഷപ്പെട്ടത് അദ്ഭുതരകമായാണ്. ഏകദേശം 20 മിനിറ്റ് വിമാനത്തിന്റെ ജനലിലൂടെ പറത്തേയ്ക്ക് കിടന്ന ടിം രക്ഷപ്പെട്ടത് അദ്ഭുതം തന്നെയായിരുന്നു.