Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിന് അടിയിൽ നിന്നും ധീര ജവാൻ രക്ഷിച്ചത് ബാലികയെ, സല്യൂട്ടടിച്ച് റെയിൽ‌വേ മന്ത്രി

train-accident

മുംബൈയിലെ മീനാക്ഷി സ്‌റ്റേഷനില്‍ നിന്ന് ലോക്കല്‍ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കവേ യുവതിയുടെ കയ്യില്‍ നിന്ന് വഴുതിപ്പോകുന്ന ബാലിക. മുന്നോട്ടു നീങ്ങുന്ന ട്രെയിനിന്റെ ചക്രങ്ങൾക്കടിയിൽ പെട്ട് മരണം മുന്നിൽ കാണുന്ന നിമിഷത്തില്‍ നിന്ന് ദൈവദൂതനപ്പോലെയാണ് സച്ചിൽ പോൾ എത്തിയത്. സ്വന്തം ജീവൻ പണയം വെച്ച് ട്രെയിനിന് അടിയിലേക്ക് വീണു പോയ ആ ബാലികയെ കോരി എടുക്കുമ്പോള്‍ ആശ്വസിച്ചത് കുട്ടിയുടെ മാതാപിതാക്കൾ മാത്രമായിരിക്കില്ല കണ്ടു നിന്നവരെല്ലാമായിരിക്കും. 

സച്ചിൽ പോളിന്റെ ജാഗ്രതയും പെട്ടെന്നുള്ള തീരുമാനത്തേയും പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നു കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. സച്ചിന്റെ പേരിൽ അഭിമാനം അഭിമാനം കൊള്ളുന്നു എന്നാണ് പിയൂഷ് ഗോയൽ ട്വിറ്ററിൽ കുറിച്ചത്. പീയുഷ് ഗോയൽ സച്ചിന് അഭിനന്ദനം അറിയിച്ചു കൊണ്ട് സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തീർത്ഥാടന കേന്ദ്രം സന്ദർശിച്ച് മടങ്ങി വരികയായിരുന്ന മൂന്നംഗ കുടുംബത്തിലെ അഞ്ചു വയസുകാരിയായ ബാലികയാണ് അപകടത്തിൽപ്പെട്ടത്. അമ്മയുടെ കൈ പിടിച്ചിരുന്ന ബാലിക തിക്കിനും തിരക്കിലും പെട്ട് വീണുപോകുകയായിരുന്നു. പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് പെണ്‍കുട്ടി വീണയുടനെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന സച്ചിന്‍ പോള്‍ എന്ന സെക്യൂരിറ്റി സേനാ ജവാൻ മിന്നൽ വേഗത്തിൽ കുട്ടിയെ രക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കുട്ടിക്ക് പരിക്കുകളൊന്നുമില്ല. വെളളിയാഴ്ച നടന്ന സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ  നിരവധി പേരാണ് സച്ചിന് പ്രശംസയറിയിച്ച് രംഗത്തെത്തിയത്.