Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെനഗേഡ് മാത്രമല്ല, എത്തും ബ്രെസയുടെ എതിരാളി ചെറു ജീപ്പും

Jeep Small SUV Jeep Small SUV, Image Source: autodesignmagazine.com

തരംഗമായി മുന്നേറുന്ന കോംപസിന് താഴെ ചെറു എസ് യു വികളുമായി ജീപ്പ് എത്തുന്നു. രാജ്യാന്തര വിപണിയിലെ ജീപ്പിന്റെ ഏറ്റവും ചെറിയ മോഡൽ റെനഗേഡിനെ മാത്രമായിരിക്കില്ല, ഇന്ത്യക്കായി വികസിപ്പിക്കുന്ന ചെറു ജീപ്പും വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നാലുമീറ്ററിൽ താഴെ നീളവുമായി മാരുതി ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ തുടങ്ങി വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന ചെറു എസ് യു വി വികസനത്തിന്റെ ഘട്ടത്തിലാണെന്ന് ജീപ്പ് സിഇഒ മൈക്ക് മാൻലി വ്യക്തമാക്കുന്നു.

ജീപ്പ് 526 എന്ന കോ‍ഡ് നാമത്തിൽ അറിയപ്പെടുന്ന വാഹനം പുതു തലമുറ ഫീയറ്റ് പാണ്ടയിലും 500ലും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്. സെഗ്മെന്റില്‍ തന്നെ ആദ്യ നാലു വീൽഡ്രൈവുമായി എത്തുന്ന മോ‍ഡലുമായിരിക്കും ചെറു ജീപ്പ്. ജീപ്പിന്റെ ‍അടിസ്ഥാന സ്വഭാവങ്ങൾ പിന്തുടരുന്ന ചെറു എസ് യു വി സെഗ്മെന്റിലെ മറ്റുവാഹനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനായിരിക്കും. 

കഴിഞ്ഞ കുറച്ചു കാലങ്ങളിൽ ഇന്ത്യയിലെ ചെറു എസ് യു വിക്ക് ലഭിച്ച മികച്ച വളർച്ചയെ ലക്ഷ്യം വെച്ചാണ് പുതിയ വാഹനം ജീപ്പ് പുറത്തിറക്കുക. ഉടൻ ഇന്ത്യയിലെത്തുന്ന റെനഗേഡിന് ശേഷം ചെറു എസ് യു വി ഇന്ത്യയിലെത്തും. വാഹനത്തിന്റെ എൻജിൻ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.