സ്റ്റൈലിൽ കോംപസ്, വിലയിൽ ക്രെറ്റ; അ‍ഡാറ് എസ്‌യുവിയുമായി എംജി

Baojun 530

എംജി എന്ന ഐതിഹാസിക വാഹന നിർമാതാക്കൾ അടുത്ത വർഷം ഇന്ത്യയിൽ സജീവമാകും. ചൈനീസ് വാഹന നിർമാതാക്കളായ സായിക്കിന്റെ ഉടമസ്ഥതയിലുള്ള എംജി രാജ്യാന്തര വിപണിയിലെ തങ്ങളുടെ ബംബർ ഹിറ്റ് വാഹനങ്ങളുമായാണ് ഇന്ത്യയിലെത്തുക. ചൈനീസ്, ബ്രിട്ടീഷ് വിപണികളിലുള്ള എസ്‌സി എന്ന ചെറു എസ് യു വിയാണ് ആദ്യം പുറത്തിറങ്ങുക. സായിക്കിന് കീഴിലുള്ള മറ്റു വാഹനനിർമാതാക്കളുടെ വാഹനങ്ങളും ഈ ബ്രാൻഡിൽ നിന്നും പ്രതീക്ഷിക്കാം.

Baojun 530

യുവി സെഗ്‌മെന്റിലും ചെറുകാർ വിഭാഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്ന എംജി, ബവ്ജാൻ 530 എസ് യു വിയേയും എത്തിക്കും. കഴിഞ്ഞ മാർച്ചിൽ ചൈന വിപണിയില്‍ ഈ എസ്‌യുവി പുറത്തിറങ്ങി. 4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവുമുണ്ട്. വലുപ്പത്തിൽ ജീപ്പ് കോംപസിനെക്കാൾ വലിയ വാഹനമാണെങ്കിലും ക്രേറ്റയുടെ താഴെ വിലയിടാനാണ് എംജിയുടെ ശ്രമം. ബവ്‍ജാൻ 530, ഇന്ത്യക്ക് ചേരുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്തുമെന്നുമാണ് അനൗദ്യോഗിക വിവരങ്ങൾ.

Baojun 530

എസ്‌യുവികൾക്ക് ചേർന്ന ബോൾഡായ ഡിസൈൻ. വലിയ ഗ്രിൽ, ഹൈമൗണ്ടഡ് ഡേറ്റം റണ്ണിങ് ലാംപ്, സ്‌ലെൻഡർ എൽഇഡി ഹെഡ്‌ലാംപ്. മസ്കുലറായ ബോഡിലൈനുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. ഔഡിയുടെ എൽഇഡി ടെയിൽ ലാംപിനോട് സമാനമായ ലാംപുകൾ. ഇന്ത്യയിലെത്തുമ്പോൾ ഗ്രില്ലുകൾക്കും മുൻബമ്പറിലും മാറ്റങ്ങൾ വന്നേക്കാം. സ്റ്റൈലൻ ഡ്യുവൽ കളർ, ഗ്രാഫിക്സുകളിലും ലഭിക്കും.

Baojun 530

ചൈനയിൽ 1.8 ലീറ്റർ, 1.5 ലീറ്റർ എന്നീ രണ്ട് പെട്രോൾ എൻജിനുകളുണ്ട്. ഇന്ത്യയിലെത്തുമ്പോൾ ഫീയറ്റിന്റെ 2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിൻ മോഡലിലും എസ്‌യു‌വി ലഭിക്കും. സായിക്ക്, ജനറൽ മോട്ടോഴ്സിൽ നിന്ന് സ്വന്തമാക്കിയ ഹലോൾ നിർമാണ ശാലയില്‍ നിന്നും വാഹനങ്ങൾ നിർമിച്ച് പുറത്തിറക്കാനാണ് എംജിയുടെ പദ്ധതി.