എംജി എസ്‌യുവി ഹെക്ടർ എത്തുന്നു, വില 14 ലക്ഷം മുതൽ

mg-hs
SHARE

എംജി എന്ന ഐതിഹാസിക വാഹന നിർമാതാക്കൾ ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം ഹെക്ടർ. ഗ്രീക്ക് ദേവൻ (യുദ്ധ വീരൻ) ഹെക്ടറിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്. യുവി സെഗ്‌മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എംജിയുടെ ആദ്യ എസ്‍യുവി ഈ വർഷം രണ്ടാ പാദത്തിൽ വിപണിയിലെത്തും. ജീപ്പ് കോംപസ്, ടാറ്റ ഹാരിയർ തുടങ്ങിയ വാഹനങ്ങളുടെ സെഗ്‍മെന്റിലേയ്ക്കായിരിക്കും ഹെക്ടറിനെ എംജി പുറത്തിറക്കുക. 14 ലക്ഷം മുതൽ 18 ലക്ഷം വരെയായിരിക്കും എസ്‌യുവിയുടെ വില.

The Name Is MG Hector

ഇന്ത്യൻ മാധ്യമപ്രവർത്തകർക്കായി ഷാങ്ഹായിൽ നടത്തിയ ചടങ്ങിൽ വാഹനത്തിന്റെ ആദ്യ ചിത്രം എംജി പ്രദർശിപ്പിച്ചിരുന്നു. ആദ്യ വാഹനം എസ്‌യുവിയും രണ്ടാം വാഹനം ഏഴു സീറ്റുള്ള ഇൗ ഇലക്ട്രിക് എസ്‌യുവിയുമായിരിക്കും എന്നാണ് കരുതുന്നത്. ചൈനീസ് വാഹന നിർമാതാക്കളായ സായിക്കിന്റെ ഉടമസ്ഥതയിലുള്ള എംജി രാജ്യാന്തര വിപണിയിലെ തങ്ങളുടെ ബംബർ ഹിറ്റ് വാഹനങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷ‌.

M G Motors Future Plans in India

ജനറൽ മോട്ടോഴ്സിൽ നിന്നു സ്വന്തമാക്കിയ ഹലോൽ ശാലയിൽ നിന്നാണ് എംജി വാഹനങ്ങൾ പുറത്തിറങ്ങുക. യുകെ, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള എൻജിനിയറുമാരുടെ നേതൃത്വത്തിലാണ് എംജിയുടെ വാഹനങ്ങൾ നിർമിക്കുന്നത്. തുടക്കത്തിൽ വർഷത്തിൽ 80000 വാഹനങ്ങളും പിന്നീട് രണ്ടു ലക്ഷം വാഹനങ്ങളും പുറത്തിറക്കാനാണ് കമ്പനി പദ്ധതി.

ആദ്യ ഘട്ടത്തിൽ ഇന്ത്യയിലാകമാനം ഏകദേശം 100 ടച്ച് പോയിന്റുകളാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ഏകദേശം 1500 തൊഴിലവസരങ്ങൾ ഇത് സൃഷ്ടിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA