Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതിപ്പിക്കും ഈ ആർഎക്സ് 100

rx-100 RX 100

ചെറിയ എന്‍ജിന്‍ ബൈക്കുകള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള പ്രാധാന്യം മനസിലാക്കിയാണ് എസ്‌കോര്‍ട്‌സ് യമഹ ആര്‍എക്‌സ് 100 നെ പുറത്തിറക്കുന്നത്. 1985 ല്‍ പുറത്തിറങ്ങിയ ബൈക്ക് എണ്‍പതുകളിലും തൊണ്ണൂറുകളിലും യുവാക്കളുെട ആവേശമായി മാറി. ത്രസിപ്പിക്കുന്ന ആ ശബ്ദവും  മനോഹരമായ രൂപവും ഇന്നും യുവാക്കളിൽ ആർഎക്സ് 100 നെ സ്വീകാര്യനാക്കുന്നു. ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്ത്, ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരുന്നു ആദ്യകാല വില്‍പന. 98 സിസി, ടൂ സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 10.85 ബിഎച്ച്പിയാണ് കരുത്ത്. 

കിടിലൻ ആർഎക്സ് 100 ന്റെ ചിത്രങ്ങളാണ് കുറച്ചുദിവസമായി സമൂഹമാധ്യമങ്ങളിൽ വൈറൽ. മാറ്റ്ഫിനിഷുള്ള ആ ക്ലാസിക് ബൈക്ക് ആരെയും മോഹിപ്പിക്കും. പുതിയ വാഹനം തോറ്റുപോകുന്ന ഫിനിഷിൽ ആർഎക്സിനെ റീസ്റ്റോർ ചെയ്തത് തെലങ്കാനയിലെ ഒരു മോഡിഫിക്കേഷന്‍ സ്ഥാപനമാണ്. സാറ്റിൻ ഗ്രേ നിറമാണ്. വാഹനത്തിന്റെ ഘടകങ്ങള്‍ക്കെല്ലാ ഒറിജിനാണ്. എന്നാല്‍ രണ്ടു പ്രൊജക്റ്റർ ലാംപുകളും ‍ഡേറ്റൈം റണ്ണിങ് ലാംപും ചേർന്ന റൗണ്ട് ഹെഡ്‌‌ലാംപ് ആധുനികനാണ്. 55000 രൂപ മുടക്കിയാണ് ആർഎക്സ് 100 റീസ്റ്റോർ ചെയ്തത്. 

ഒരു കാലത്ത് യമഹയുടെ ഏറ്റവും ജനപ്രിയ ബൈക്കായിരുന്നു ആര്‍എക്‌സ് 100. മലിനീകരണനിയന്ത്രണ നിയമങ്ങള്‍ കര്‍ശനമാക്കിയതും ടൂ സ്‌ട്രോക്ക് എന്‍ജിനുകളുടെ നിരോധനവും ആര്‍എക്‌സ് മോഡലുകള്‍ക്ക് തിരിച്ചടിയായി. ഇതേ തുടര്‍ന്ന് 1996 മാര്‍ച്ചില്‍ ഉൽപാദനം യമഹ അവസാനിപ്പിച്ചു. എന്നാൽ ഇന്നും ആർഎക്സ് 100 ന് ഡിമാന്റ് ഏറെയാണ്. 

Yamaha Rx 100 Gun metal (Grey) special modified Edition