ADVERTISEMENT

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യ യമഹ മോട്ടോറിന്റെ വിൽപ്പന, വിപണന വിഭാഗം മേധാവി റോയ് കുര്യൻ കമ്പനി വിട്ടു. വിൽപ്പന, വിപണന വിഭാഗം സീനിയർ വൈസ് പ്രസിഡന്റായിരുന്ന റോയ് കുര്യൻ 15 വർഷത്തിനു ശേഷമാണു പുതിയ അവസരങ്ങൾ തേടി യമഹയോടു വിട പറയുന്നത്.  ജനുവരി 31നു കമ്പനി വിട്ട റോയ് കുര്യനു പകരക്കാരനെ യമഹ കണ്ടെത്തിയിട്ടില്ല. ഇടക്കാല സംവിധാനമെന്ന നിലയിൽ സീനിയർ വൈസ് പ്രസിഡന്റ്(സ്ട്രാറ്റജി ആൻഡ് പ്ലാനിങ്) രവീന്ദർ സിങ്ങിനു വിൽപ്പന, വിപണന വിഭാഗങ്ങളുടെ ചുമതല കൈമാറിയിട്ടുണ്ട്. 

ദക്ഷിണേന്ത്യയുടെ ചുമതലയുള്ള മാർക്കറ്റിങ് മാനേജരായിട്ടായിരുന്നു റോയ് കുര്യൻ യമഹയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്നു 2007 ജനുവരിയിൽ ദക്ഷിണ മേഖല ബിസിനസ് മേധാവിയായി സ്ഥാനക്കയറ്റം നൽകി. 2011 ജനുവരിയിലാണ് അദ്ദേഹം വിൽപ്പന, വിപണന വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് പദത്തിലെത്തിയത്.

റോയ് കുര്യന്റെ നേതൃത്വത്തിൽ ഇന്ത്യ യമഹ മോട്ടോറിന്റെ വിൽപ്പന ഇരട്ടിയോളമായി ഉയർന്നിരുന്നു; 2011 — 12ൽ 3,55,493 യൂണിറ്റ് വിറ്റത് കഴിഞ്ഞ സാമ്പത്തിക വർഷം 7,92,802 യൂണിറ്റായി ഉയർന്നിരുന്നു. പ്രകടനക്ഷമതയേറിയ മോട്ടോർ സൈക്കിളുകളുടെയും സ്കൂട്ടറുകളുടയും വിഭാഗത്തിലാണു റോയ് കുര്യൻ യമഹയ്ക്കായി നേട്ടം കൊയ്തത്.

ഫൺസ്കൂൾ ഇന്ത്യയിലും ഗോദ്റെജിലും പ്രവർത്തിച്ച ശേഷമാണു റോയ് കുര്യൻ യമഹയ്ക്കൊപ്പം ചേർന്നത്. ഭോപ്പാലിലെ സഫിയ കോളജിൽ നിന്നാണ് അദ്ദേഹം മാർക്കറ്റിങ്ങിൽ പി  ജി ഡിപ്ലോമ നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com