Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ, ബൈക്ക് വിൽപനയിൽ കുതിപ്പ്

top-sellers-feb

ഈ വർഷം തുടക്കം മുതൽ വാഹന വിപണിക്ക് ഉണർവിന്റെ കാലമാണ്. ഡീസൽ കാറുകൾക്കു ഭാഗിക നിയന്ത്രണം വരുന്നതിന്റെ സൂചനകൾ കാർ വിപണിയെ തളർത്തിയില്ല എന്നു വേണം കരുതാൻ. മുൻനിര കമ്പനികൾ മേയിൽ നേടിയ വിൽപന മുൻകൊല്ലം മേയിലെക്കാൾ ഉയർന്നതാണ്. മാരുതി സുസുകി 10.6% വർധന നേടി. 1,13,162 കാറുകൾ കഴിഞ്ഞ മാസം വിറ്റഴിച്ചു. ഹ്യുണ്ടായ് 10.41% വർധനയോടെ 41,351 കാർ വിറ്റു.

2015 മേയിൽ 3,601 കാർ വിറ്റ റെനോ കഴിഞ്ഞ മാസം 8,343 എണ്ണം വിറ്റഴിച്ചു. മഹീന്ദ്ര 36,613 വാഹനങ്ങൾ വിറ്റ് 10% വർധന കൈവരിച്ചു. ഫോഡ് ഇന്ത്യ 22.3% വർധനയാണു നേടിയത്. 5,780 കാറുകൾ വിറ്റഴിച്ചു. ഹോണ്ടയുടെ കാർ വിൽപന 26% ഇടിഞ്ഞ് 9,954 എണ്ണമായി. ഇരുചക്ര വാഹന വിപണിയിൽ ഹീറോ മോട്ടോകോർപ് 2.32% വർധന നേടി. വിൽപന 5,83,117 എണ്ണം. യമഹ 62,748 ഇരുചക്ര വാഹനങ്ങളാണു വിറ്റത്. കഴിഞ്ഞ വർഷം മേയിലെക്കാൾ 36% കൂടുതലാണിത്. ഹോണ്ട 4,36,358 എണ്ണം വിറ്റഴിച്ച് 18.84% വർധന നേടി. റോയൽ എൻഫീൽഡ് 48,604 ബൈക്ക് വിറ്റു. വർധന 37%.