ഡീസൽ നിരോധനം: തലവേദന മഹീന്ദ്രയ്ക്കും ടാറ്റയ്ക്കും

രാജ്യതലസ്ഥാനത്തെ പരിസ്ഥിതി മലിനീകരണം കുറയ്ക്കാനായി 2,000 സി സിയിലേറെ എൻജിൻ ശേഷിയുള്ള ഡീസൽ വാഹനങ്ങൾക്ക് അടുത്ത മാർച്ച് 31 വരെ ഡൽഹിയിൽ റജിസ്ട്രേഷൻ അനുവദിക്കുന്നത് നിരോധിച്ചതിനെ തുടർന്ന് വാഹന നിർമാതാക്കൾ പ്രതിസന്ധിയിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം), ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഇന്ത്യൻ വാഹന നിർമാതാക്കൾക്കാണ് സുപ്രീം കോടതി ഉത്തരവ് ഏറെ തിരിച്ചടി സൃഷ്ടിക്കുകയെന്നാണു പ്രാഥമിക വിലയിരുത്തൽ. കാരണം ഈ കമ്പനികളുടെ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിലണു രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനുകളുള്ളത്. ജപ്പാനിൽ നിന്നുള്ള ടൊയോട്ട കിർലോസ്കർ മോട്ടോറിനും ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസിനുമൊന്നും ഈ വിധി സൃഷ്ടിക്കുന്ന വെല്ലുവിളി ചില്ലറയല്ല. ഡൽഹിയിലെ അന്തരീക്ഷത്തെ മാലിന്യവിമുക്തമാക്കാനുള്ള സുപ്രീം കോടതി വിധിയോടെ താൽക്കാലികമായി വിൽപ്പന നിർത്തേണ്ടി വരുന്ന വാഹനങ്ങളുടെ പട്ടിക ഒറ്റ നോട്ടത്തിൽ:

മഹീന്ദ്ര ആൻഡ് മഹീന്ദ്ര

Mahindra Xuv 500

‘ബൊളേറൊ’, ‘സ്കോർപിയൊ’, ‘എക്സ് യു വി 500’, ‘സാങ്യങ് റെക്സ്റ്റൻ’

ടാറ്റ മോട്ടോഴ്സ്

Tata Safari Strome

‘സുമൊ’, ‘സഫാരി ഡൈകോർ’, ‘സഫാരി സ്റ്റോം’, ‘സീനോൺ’

ടൊയോട്ട കിർലോസ്കർ

Toyota Fortuner

‘ഇന്നോവ’, ‘ഫോർച്യൂണർ’

ഷെവർലെ

Chevrolet Trailblazer

‘ട്രെയ്ൽബ്ലേസർ’, 'ടവേര’

മെഴ്സീഡിസ് ബെൻസ്

Benz

‘എ 200 ഡി’, ‘ബി 200 സി ഡി ഐ സ്പോർട്’, ‘സി 220 സി ഡി ഐ’, ‘സി എൽ എ 200 സി ഡി ഐ’, ‘സി എൽ എസ് 250 സി ഡി ഐ’, ‘ഇ 250 സി ഡി ഐ അവന്റ്ഗർഡെ’, ‘ഇ 350 സി ഡി ഐ അവന്റ്ഗർഡെ’, ‘ജി എൽ 350 സി ഡി ഐ’, ‘ജി എൽ എ 250 സി ഡി ഐ’, ‘ജി എൽ ഇ 250 ഡി ഫോർ മാറ്റിക്’, ‘ജി എൽ ഇ 350 ഡി ഫോർ മാറ്റിക്’, ‘എസ് 350 സി ഡി ഐ’

ബി എം ഡബ്ല്യു

BMW X6

‘ഫൈവ് സീരീസ് 530 ഡി എം സ്പോർട്’, ‘സിക്സ് സീരീസ് ഗ്രാൻ കൂപ്പെ’, ‘സെവൻ സീരീസ്’, ‘സെവൻ സീരീസ് ആക്ടീവ് ഹൈബ്രിഡ്’, ‘എക്സ് ത്രീ എക്സ് ഡ്രൈവ് 30 ഡി എം സ്പോർട്’, ‘എക്സ് ഫൈവ്’, ‘എക്സ് സിക്സ്’, ‘സീ ഫോർ റോഡ്സ്റ്റർ’

ഔഡി

Audi A8L

‘ക്യു ഫൈവ് 45 ടി ഡി ഐ ക്വാട്രോ’, ‘ക്യൂ സെവൻ’, ‘എ എയ്റ്റ് എൽ’

വോൾവോ

Volvo S 60

‘എക്സ് സി 60 ഡി ഫൈവ് ഇൻസ്ക്രിപ്ഷൻ’, ‘എസ് 60 ഡി ഫൈവ് ഇൻസ്ക്രിപ്ഷൻ’, ‘എസ് 80 ഡി ഫൈവ് ഇൻസ്ക്രിപ്ഷൻ’,