ജപ്പാനിൽ ഇനി മെയ്ഡ് ഇൻ ഇന്ത്യ കാറുകൾ

ഇന്ത്യൻ നിർമ്മിത മാരുതി സുസുക്കി കാറുകൾ ഇനി ജപ്പാനിലേയ്ക്ക് കയറ്റുമതി ചെയ്യും. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ ഇന്ത്യ സന്ദർശന വേളയിലാണ് മാരുതി കാറുകൾ ജപ്പാനിലേയ്ക്ക് ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഒപ്പുവെച്ചത്. ഇതോടെ സുസുക്കിയുടെ എക്സ്പോർട്ട് ഹബ് ആയി രാജ്യം മാറുകയാണ്.

maruti suzuki baleno

ജപ്പാനുമായി ചേർന്ന് ഇന്ത്യ നടപ്പാക്കുന്ന 1200 കോടി ഡോളറിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ജപ്പാനിലേയ്ക്ക് മാരുതി കാറുകൾ ഇറക്കുമതി ചെയ്യുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽനിന്നും ഒരു കാർ ജപ്പാൻ ഇറക്കുമതി ചെയ്യുന്നതെന്നും ആബേ പറഞ്ഞു.

ഇന്ത്യയിലെ‍ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളാണ് മാരുതി സുസുക്കി അടുത്തിടെ പുറത്തിറക്കിയ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ ആയിരിക്കും ആദ്യ ഘട്ടത്തിൽ ജപ്പാനിലേയ്ക്ക് കയറ്റുമതി ചെയ്യുക. 100 രാജ്യങ്ങളിലേയ്ക്ക് ഇന്ത്യൻ നിർമ്മിത ബലേനോകൾ കയറ്റി അയക്കുമെന്ന് മാരുതി നേരത്തെ പ്രഖ്യാപിച്ചിരുന്നു 1981 ൽ ജാപ്പനീസ് കമ്പനിയായ സുസുക്കിയുടെ സഹകരണത്തോടെയാണ് മാരുതി ഉദ്യോഗ് ലിമിറ്റ‍ഡിന്റെ ആരംഭം. ഇന്ന് സുസുക്കിയുടെ ഏറ്റവും അധികം കാറുകൾ വിൽക്കുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്.