Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾ അത്ഭുതപ്പെടും ഈ ബുള്ളറ്റ് കണ്ടാൽ

dirty-duck Dirty Duck

റോയൽ എൻഫീൽഡിന്റെ ബൈക്കുകളെല്ലാം ബുള്ളറ്റാണ് നമുക്ക്. എക്സ്ഹോസ്റ്റ് മാറ്റിവെയ്ക്കുക, വലിപ്പം കൂടിയ ടയർ ഉപയോഗിക്കുക, ഹാൻലിൽ ബാർ മാറ്റുക തുടങ്ങിയ ചെറിയ മോഡിഫിക്കേഷനുകൾ മാത്രമേ സാധാരണക്കാർ റോയൽ എൻഫീൽ‌ഡിന്റെ ബൈക്കുകളിൽ ചെയ്യാറുള്ളു. എന്നാൽ ബുള്ളറ്റിന് കിടിലൻ മെയ്ക്ക് ഓവർ നൽകി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. കമ്പനിയുടെ ചരിത്രത്തിൽ ആദ്യമാണ് റോയൽ എൻഫീൽഡ് തന്നെ ബൈക്ക് മോഡിഫൈ ചെയ്തിരിക്കുന്നത്. ഡേർട്ടി ഡക്ക്, മോപോവ എന്ന് പേരിട്ടിരിക്കുന്ന ബൈക്കുകൾ ഫ്രാൻസിൽ നടന്ന വിൽസ് ആന്റ് വേവ്സ് കസ്റ്റം ബൈക്ക് ഷോയിലാണ് കമ്പനി പ്രദർശിപ്പിച്ചത്.

മോ പോവ

mo-powa Mo' Powa'

റോയൽ എൻഫീൽഡ് ക്ലാസിക്ക് 500 ൽ നിർമിച്ചിരിക്കുന്ന ഡ്രാഗ് ബൈക്കാണ് മോ പോവ. കൂടുതൽ കരുത്തിനായി എൻജിൻ ടർബോ ചാർജിഡാക്കി മാറ്റിയിട്ടുണ്ട്. പുതിയ ഹാൻഡിൽ ബാർ, കെ ടെക്ക് റിയൽ സസ്പെൻഷൻ, ഡാഗിന് ഇണങ്ങുന്ന ടയറുകൾ എന്നിവയും മോ പോവയിലുണ്ട്. ടർബോ ചാർജിഡ് എൻജിനിൽ ഫ്യൂവൽ ഇഞ്ചക്ഷനു പകരം കാർബറേറ്ററാണ് ഉപയോഗിക്കുന്നത്. കൂടാതെ ഹാരിസൺ പെർഫോർമൻസ് ഡിസൈൻ െചയ്ത എക്സ്ഹോസ്റ്റും മോ പോവയിലുണ്ട്.

ഡേർട്ടി ഡക്ക്

dirty-duck Dirty Duck

പൂർവ്വാശ്രമത്തിൽ റോയൽ എൻഫീൽഡിന്റെ കോണ്ടിനെന്റൽ ജിടിയാണ് ഡേർട്ടി ഡക്ക്. ഫ്രീ ഫ്ലോ എക്സ്ഹോസ്റ്റും ഫ്യുവൽ ടാങ്കിനോട് ചേർന്നിരിക്കുന്ന സ്നോർക്കലും ബൈക്കിന് തികഞ്ഞ ഓഫ് റോ‍ഡർ ലുക്ക് നൽകുന്നു. റോയൽ എൻഫീൽഡിന്റെ ഉടമസ്ഥതയിലുള്ള ഹാരിസ് പെർഫോമൻസാണ് ബൈക്കിന്റെ കസ്റ്റമൈസേഷൻ നിർവ്വഹിച്ചിരിക്കുന്നത്. കൂടാതെ ഓഫ് റോഡിങ്ങിന് ഉപയോഗിക്കുന്ന കോണ്ടിനെന്റൽ ജിടി ടികെസി 800 ടയറുകൾ‌, പ്രത്യേകം തയ്യാറാക്കിയ ലതർ സീറ്റ്, കൂടുതൽ ബലപ്പെടുത്തിയ അലുമിനിയം ഫ്രെയിം എന്നിവയും ബൈക്കിലുണ്ട്. ഹെഡ്‍‌ലൈറ്റിന്റെ സ്ഥാനത്ത് രണ്ട് ചെറിയ പ്രൊജക്റ്റർ ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കോണ്ടിനെന്റൽ ജിടിയിലുള്ള അനലോഗ് മീറ്റർ മാറ്റി പകരം ചെറിയ ഡിജിറ്റൽ മീറ്റർ നൽകിയിരിക്കുന്നു.

Your Rating: