ഡ്രൈവറുടെ ജീവൻ കാർ രക്ഷിച്ചു

Photo Courtesy: Youtube

വളരെ വേഗതത്തിൽ വാഹനമോടുന്ന ഹൈവേകളിലെ ഡ്രൈവറുടെ ശ്രദ്ധ അൽപ്പമൊന്ന് തെറ്റിയാൽ മതി വലിയ അപകടങ്ങളുണ്ടാകാൻ. ചിലപ്പോൾ മുന്നിൽ പോകുന്ന വാഹനങ്ങളുടെ അശ്രദ്ധയ്ക്ക് ബലിയാടാകേണ്ടത് മറ്റു വാഹനത്തിലെ യാത്രക്കാരായിരിക്കും. ഇത്തരത്തിൽ സംഭവിച്ചൊരു അപകടത്തിൽ നിന്നാണ് ഇലക്ട്രിക്ക് കാറായ ടെസ്‍ല യാത്രക്കാരെ രക്ഷിച്ചത്. മുന്നിൽ പോകുന്ന രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം നേരത്തെ തിരിച്ചറിഞ്ഞ ടെസ്‍ലയുടെ ഓട്ടോപൈലറ്റ് സംവിധാനം, ഡ്രൈവർ ബ്രേക്ക് അമർത്തുന്നതിന് മുമ്പ് വാഹനം ബ്രേക്കിട്ടു നിർത്തി.

നെതർലാൻസിലെ ഒരു ഹൈവേയിലാണ് സംഭവം നടന്നത്. വാഹനത്തിന്റെ ഡാഷ് ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ക്യാമറയിലെ ദൃശ്യങ്ങൾ പ്രകാരം 113 കിലോമീറ്റർ വേഗതയിലാണ് കാർ സഞ്ചരിച്ചുകൊണ്ടിരുന്നത്. മുന്നിലെ കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചപ്പോഴുണ്ടായ അപകടം തിരിച്ചറിഞ്ഞ ഓട്ടോപൈലറ്റ് ഉടൻ വാഹന ബ്രേക്കിടുകയായിരുന്നു. എന്തിന് അപടകടം നടക്കുന്നതിന് തൊട്ടുമുമ്പുതന്നെ ടെസ്‍ലയുടെ റെഡാർ വാഹനത്തിലെ യാത്രക്കാർക്ക് മുന്നറിപ്പ് നൽകുകയും ചെയ്യുന്നുണ്ട്.

Tesla Autopilot

വാഹനത്തിന്റെ ഉടമ ട്വിറ്ററിലിട്ട വിഡിയോ ഇപ്പോൾ സോഷ്യൽ മിഡിയകളിൽ വൈറലാണ്. നേരത്തെ ഓട്ടോ പൈലറ്റ് മോഡിൽ ടെസ്‌ല മോഡൽ എസ് ഡ്രൈവ് ചെയ്തയാൾ അപകടത്തിൽ പെട്ടു മരണപ്പെട്ടു. ഇതേ തുടർന്ന് വാഹനത്തിന്റെ സുരക്ഷയെക്കുറിച്ച് ധാരാളം ചോദ്യങ്ങൾ ഉയർന്നിരുന്നു. അന്ന് കാറിലെ സെൻസറുകൾ ട്രക്കിന്റെ സാന്നിധ്യം മനസിലാക്കുന്നതിൽ പരാജയപ്പെട്ടെന്നും അതുകൊണ്ട് വേഗത്തിൽ വന്ന കാർ ട്രക്കിൽ ഇടിക്കുകയായിരുന്നെന്നും വാഹനത്തിലെ ഓട്ടോപൈലറ്റ് മോഡിനു സംഭവിച്ച പിഴവാണ് ഇത്തരത്തിലൊരു അപകടം സംഭവിക്കാൻ കാരണമെന്നും അംഗീകരിച്ച് ടെസ്‌ല പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്തൊക്കെയായാലും ഇപ്പോൾ സംഭവിച്ച ഈ അത്ഭുതകരമായ രക്ഷപ്പെടൽ ടെസ്‌ലയുടെ വിശ്വസ്യത വർദ്ധിപ്പിച്ചു.