ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ മോഡൽ വിപണിയിൽ

ടൊയോട്ടയുടെ ജനപ്രിയ എംയുവി ഇന്നോവ ക്രിസ്റ്റയുടെ പെട്രോൾ പതിപ്പ് കമ്പനി പുറത്തിറക്കി. 2.7 ലീറ്റർ നാലു സിലിണ്ടർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന മോഡലുകൾക്ക് 13.92 ലക്ഷം മുതൽ 19.79 ലക്ഷം രൂപ വരെയാണ് വില. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ് മോഡലുകളാണുള്ളത്. തുടക്കത്തിൽ 2.4 ലീറ്റർ, 2.8 ലീറ്റർ ഡീസൽ എൻജിനുകളോടെയായിരുന്നു ‘ഇന്നോവ ക്രിസ്റ്റ’ എത്തിയത്.

ഇങ്ങനെയും ഒരു ഇന്നോവ

ജാപ്പനീസ് എൻജിനീയർമാരുടെ സഹകരണത്തോടെ ടി കെ എം ആഭ്യന്തരമായി വികസിപ്പിച്ച 2.7 ലീറ്റർ, നാലു സിലിണ്ടർ പെട്രോൾ എൻജിനാണ് ‘ഇന്നോവ ക്രിസ്റ്റ’യിൽ. 2694 സിസി കപ്പാസിറ്റിയുള്ള എൻജിൻ 5200 ആർപിഎമ്മിൽ 166 പിഎസ് കരുത്തും 4000 ആർപിഎമ്മിൽ 245 എന്‍എം ടോർക്കും ഉത്പാദിപ്പിക്കും. ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചശേഷം ഈ പെട്രോൾ എൻജിനുള്ള ‘ഇന്നോവ ക്രിസ്റ്റ’ വിദേശ വിപണികളിലും വിൽപ്പനയ്ക്കെത്തും. പെട്രോൾ കരുത്തോടെ പഴയ ‘ഇന്നോവ’യും ടി കെ എം തുടക്കത്തിൽ വിൽപ്പനയ്ക്കെത്തിച്ചിരുന്നു. പക്ഷേ വിൽപ്പന തീർത്തും കുറവായതോടെ ഈ മോഡൽ പിന്നീട് പിൻവലിക്കുകയായിരുന്നു.

അംബാനിയുടെ കാറിന് 10 കോടിയായത് എന്തുകൊണ്ട്? 

രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനുകൾക്കു സുപ്രീം കോടതി പ്രഖ്യാപിച്ച വിലക്ക് മൂലം ഡൽഹി രാജ്യതലസ്ഥാന മേഖലയിൽ പുതിയ ‘ഇന്നോവ ക്രിസ്റ്റ’ വിൽക്കാനാവാത്ത സ്ഥിതിയായിരുന്നു. പെട്രോൾ എൻജിനുള്ള ‘ഇന്നോവ ക്രിസ്റ്റ’ അവതരിപ്പിക്കുക വഴി ഈ പ്രധാന വിപണിയിൽ വീണ്ടും വാഹന വിൽപ്പന സാധ്യമാവുമെന്നതാണു ടി കെ എമ്മിനുള്ള നേട്ടം. വിവിധോദ്ദേശ്യ വാഹന(എംപിവി) വിഭാഗത്തെ നയിച്ചിരുന്ന ‘ഇന്നോവ’യുടെ പിൻഗാമിയായി പുത്തൻ ‘ഇന്നോവ ക്രിസ്റ്റ’ രണ്ടു മാസം മുമ്പാണു ടി കെ എം അവതരിപ്പിച്ചത്. തുടക്കം മുതൽ തന്നെ വിപണിയിൽ ഉജ്വല വരവേൽപ് നേടി മുന്നേറുന്ന ‘ക്രിസ്റ്റ’ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന എംപിവിയുമായിട്ടുണ്ട്.