റെഡിയാണോ? റെഡിഗോയുണ്ട്

RediGo

മാരുതിയിൽ നിന്ന് ഓൾട്ടൊ. ഹ്യുണ്ടേയ് ഇയോൺ. ഒന്നും പോരാഞ്ഞിട്ട് സ്വന്തം വീട്ടിൽ നിന്നു റെനൊ ക്വിഡ്. എല്ലാരും കൊതിക്കുന്ന ഇന്ത്യയിലെ ചെറുകാർ വിപണിയിലേക്ക് ചാടാനായി ഓങ്ങിയിരിക്കുന്ന നിസ്സാനു വെറുതെയിരിക്കാനാവുമോ? മൈക്രയിലും ചെറുതാകാൻ നിസ്സാൻ എന്ന ആഗോള ബ്രാൻഡിനു ബുദ്ധിമുട്ടായതിനാൽ ഡാറ്റ്സൻ പേരിൽ റെഡിഗോ പിറന്നു. ഡാറ്റ്സൻ ഗോയെക്കാളും ഗോ പ്ലസിനെക്കാളും ഒക്കെ ചെറിയ റെഡിഗോ. 800 സി സി എൻജിനും 25.17 കി മി മൈലേജും കൊതിപ്പിക്കുന്ന രൂപവും ധാരാളം സൗകര്യങ്ങളും മികച്ച ഡ്രൈവിങ്ങും 2.49 ലക്ഷമെന്ന തുടക്ക വിലയുമായി റെഡിഗോ. റെഡിയായിക്കോളൂ, ഇതാ ടെസ്റ്റ്ഡ്രൈവ് റിപ്പോർട്ട്.

∙ മിനി കാസ്ഓവ്രേർ: റെഡിയാണ്. ഒന്നിറങ്ങി വരൂ. എന്നുദ്യോതിപ്പിക്കുന്ന പേരു തന്നെയാണ് റെഡിഗോയിലെ ഏറ്റവും വലിയ പുതുമ. എല്ലാത്തിനും റെഡിയാണെന്ന് പേരിൽത്തന്നെയുള്ളത് ശരിയുമാണ്. മിനി കാസ്്രേ ഓവർ എന്നു റെഡിഗേയെ വിശേഷിപ്പിക്കുന്നതും വെറുതെയല്ല. 185 മി മി ഗ്രൗണ്ട് ക്ലിയറൻസുള്ള മറ്റേതു മിനി ഹാച്ച് ബാക്കുണ്ട്? രൂപത്തിലും തെല്ല് എസ് യുവി ഛായയുണ്ട്.

RediGo

∙ ക്വിഡും റെഡിഗോയും: രണ്ടും ഒരേ പ്ലാറ്റ്ഫോം. ഒരേ മെക്കാനിക്കൽസ്. ഒരേ എൻജിൻ. എന്നാൽ എല്ലാം റെഡിഗോയ്ക്ക് തെല്ലു കൂടുതലുണ്ട്. താരതമ്യം ഇതാ. ബ്രാക്കറ്റിൽ ക്വിഡ്. ഗ്രൗണ്ട് ക്ലിയറൻസ് 185 (180), മുൻ കാഴ്ച 36 ഡിഗ്രി (29), ഉയരം 1541 (1478), മുൻ ഷോൾഡർ റൂം 1256 (1250), പിൻ ഷോൾഡർ 1233 (1231), പിൻ ലെഗ് റൂം 540 (531). പൂജ്യത്തിൽ നിന്നു 100 വരെ 15.98 സെക്കൻഡ് (16). എല്ലാം പൊടിക്കു കൂടുതൽ. ഡ്രൈവിങ്ങാണെങ്കിൽ ഇതിനെക്കാളൊക്കെ കമേം. പിക്കപ്പിൻറെയും ഡ്രൈവബിലിറ്റിയുടെയും കാര്യത്തിൽ രണ്ടു കാറുകളും തമ്മിൽഅജഗജാന്തരം.

RediGo

∙ കാഴ്ച: ഇന്ത്യയിൽ ഇതുവരെഇറങ്ങിയതിൽ ഏറ്റവും സുന്ദരമായ ഡാറ്റ്സനാണ് റെഡിഗോ. വില കുറഞ്ഞ ഹാച്ച്ബാക്ക് എന്ന തോന്നലിനെ എങ്ങനെ വിലപ്പിടിപ്പുള്ള ഡിസൈനാക്കാമെന്നതിനു തെളിവാണ് ഈ സുന്ദരരൂപം. മനോഹരമായ വലിയ ഗ്രില്ലും ഹെഡ്ലാംപുകളും കരുത്തുതോന്നിപ്പിക്കുന്ന വശങ്ങളും റെഡിഗോയെ വ്യത്യസ്തമാക്കുന്നു.

RediGo

∙ കിഴിവുകളില്ല: വിലക്കുറവിന്റെ കിഴിവുകളൊന്നും ഉള്ളിൽ കാണാനില്ല. ഒരു പ്രീമിയം സെഡാനു തുല്യം നിൽക്കുന്ന ഉൾവശം. ബെയ്ജ് നിറം. സീറ്റുകൾ സുഖകരമായ ഇരിപ്പുനൽകും. വലിയ ജനാലകൾ. ബേസിക് എന്നു വിശേഷിപ്പിക്കാമെങ്കിലും മോശമല്ലാത്ത ശബ്ദസുഖം നൽകുന്ന സ്റ്റീരിയോ. 222 ലീറ്റർ ഡിക്കി അത്യാവശ്യങ്ങൾക്ക് ഉതകും.

RediGo

∙ ചന്തം കൂട്ടാം: മറ്റു കാറുകളിൽ നിന്നു വിഭിന്നമായി ഷോറൂമിൽത്തന്നെ ലഭിക്കുന്ന ധാരാളം ആക്സസറികൾ പുറംവടിവുകളും ഉൾമികവും ഉയർത്തും. റൂഫ്റെയിലിങ്ങുകൾ മുതൽ ഡേൈടം റണ്ണിങ് ലാംപുകൾ വരെയുണ്ട് പുറം മോടിക്ക്. ബോഡിഗ്രാഫിക്സും ബമ്പർ അണ്ടർ കവറുകളും വ്യത്യസ്തം. ഉൾവശത്തിനായി സൈഡ് കർട്ടനുകൾ, റിയർ വ്യൂ ക്യാമറ എന്നിവയടക്കം ധാരാളം ഏർപ്പാടുകൾ.

RediGo

∙ ഡ്രൈവിങ്: 799 സി സി മൂന്നു സിലണ്ടർ പെട്രോൾ എൻജിനെ കുറച്ചു കാണേണ്ട. 54 പി എസ് ശക്തി ഏതാണ്ടു പൂർണമായും ലഭിക്കും. നല്ല പിക്കപ്പ്. സുഖകരമായ ഡ്രൈവിങ്. എ സിപ്രവർത്തിപ്പിച്ചാലും ശക്തി തെല്ലും ചോരില്ല. ഗിയർ ഷിഫ്റ്റ് ത്രോ തെല്ലു കൂടുതലുള്ള രീതിയാണ്.

Day Time Running Lamp

∙ നഗര ഡ്രൈവിങ്: സിറ്റിഡ്രൈവിങ്, പാർക്കിങ് എന്നിവ അതീവ സുഖകരം. മികച്ച സസ്പെൻഷൻ യാത്ര വലിയ കാറിനു തുല്യമാക്കുന്നു. സുരക്ഷയ്ക്കായി ഡ്രൈവർ എയർബാഗ് ഉയർന്ന മോഡലിനുണ്ട്.

RediGo

∙ വാങ്ങണോ? ചെറിയ കാർവാങ്ങാനാഗ്രഹിക്കുന്നവർ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല. 2.49മുതൽ 3.49 ലക്ഷം രൂപ വരെയുള്ള എക്സ് ഷോറൂം വിലയിൽ ഒരു ജാപ്പനീസ് കാർ കിട്ടുക എന്നത് ചെറിയ കാര്യമല്ല.

∙ ടെസ്റ്റ് ഡ്രൈവ്: മരിക്കാർ നിസ്സാൻ, 9562290001