Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഎംടി ഇന്ത്യൻ ഉപഭോക്താക്കളെ മാറ്റിമറിച്ചു

Jerome Saigot, VP Datsun India Jerome Saigot, VP Datsun India

ഓട്ടമേറ്റ‍ഡ് മാനുവൽ ട്രാൻസ്മിഷൻ ഇന്ത്യൻ ഉപഭോക്താക്കളുടെ ചിന്താഗതിയെ തന്നെ മാറ്റിമറിച്ചെന്ന് നിസാൻ മോട്ടോഴ്സ് ഇന്ത്യ എംഡി ജെറോം സിഗോട്ട്. വിപണിയുടെ ട്രൻ‍ഡ് മനസിലാക്കി വിലകുറഞ്ഞ കാര്യക്ഷമമായ കാറുകളാണ് ഡാറ്റ്സൺ പുറത്തിറക്കാൻ ശ്രമിക്കുന്നതെന്നും സിഗോട്ട് വ്യക്തമാക്കി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എഎംടി ഒരു ഗെയിം ചെയിഞ്ചർ 

ഓട്ടമാറ്റിക്കുകൾ ഇത്ര ജനകീയമല്ലായിരുന്ന ഇന്ത്യൻ വിപണിയെ എഎംടികൾ മാറ്റിമറിച്ചു. ഉപഭോക്താക്കളുടെ ചിന്താഗതികളെതന്നെ എഎംടി കാറുകൾ സ്വധിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്. ചെറു കാർ സെഗ്മെന്റിലെ എഎംടികളിലെ മികച്ചൊരു ചോയിസാണ് റെഡിഗോ എഎംടി. ഉപഭോക്താക്കളുടെ പ്രതീക്ഷകൾ ഈ ചെറു കാർ പൂർത്തികരിക്കുന്നുണ്ട്. സിറ്റി ട്രാഫിക്കുകൾക്ക് ഏറ്റവും ഇണങ്ങിയ കാറാണ് റെഡിഗോ.

ബെസ്റ്റ് ഇൻക്ലാസ് റെഡിഗോ

ഉപഭോക്തൃ സംതൃപ്തിയിൽ ഡാറ്റ്സൺ എന്നും മുന്നിൽ തന്നെയാണ്. ഏറ്റവും മികച്ച ഫീച്ചറുകള്‍ ഉപഭോക്താകൾക്ക് നൽകാൻ ഡാറ്റസൺ ശ്രമിക്കുന്നുണ്ട്. സെഗ്മെന്റിലെ ഏറ്റവും മികച്ച മൈലജ്, ഗ്രൗണ്ട് ക്ലിയറൻസ്, ക്യാബിൻ സ്പെയ്സ്, ഹെഡ്റൂം എന്നിവയുമാണ് റെഡിഗോ വിപണിയിലെത്തിയത്. മാനുവൽ വിപണിയിലെത്തി കുറച്ചു കാലം കഴിഞ്ഞാണ് എഎംടി കാർ എത്തിയതെങ്കിലും ഇന്ന് റെഡിഗോ വിൽപ്പനയുടെ 25 ശതമാനവും എഎംടി വകഭേദങ്ങളാണ്.

കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ ശ്രമിക്കുന്നു

ഡാറ്റ്സൺ‌ എന്ന ബ്രാ‍ൻഡ് വീണ്ടും വിപണിയിലെത്തിയിട്ട് അഞ്ചു വർഷമാകുന്നു. രാജ്യത്തെ മുക്കിലും മൂലയിലും സാന്നിധ്യവും ഉപഭോക്താക്കളേയും സൃഷ്ടിക്കുന്നതിനാണ് ശ്രമിക്കുന്നത്. അതിനായി വ്യത്യസ്ത തരം പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഡാറ്റ്സണിന്റെ ഇന്ത്യയിലെ വിജയത്തിന് പിന്നിലെ പ്രധാന ശക്തി ഡിജിറ്റൽ ലോകമാണ്. വെർച്വൽ ലോകത്തിലൂടെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ വാഹന വിപണിയുടെ 70 ശതമാവും ഡിജിറ്റലി ഇൻഫ്ലുവൻസിഡാണ്, അതുകൊണ്ടാണ് ഡാറ്റ്സൺ അത്തരത്തിലൊരു വഴി സ്വീകരിക്കുന്നത്. പരമ്പരാഗത സമീപനവും പുത്തൻ വഴികളും പരീക്ഷിച്ച് കൂടുതൽ വിജയം കൈവരിക്കാനാണ് കമ്പനി ശ്രമം. അതിനായി സമൂഹ മാധ്യമങ്ങളേയും ആശ്രയിക്കുന്നു. 

'ഇ' കാറുകളെക്കുറിച്ച് ഇപ്പോൾ പറയാനാകില്ല. 

വിലകുറഞ്ഞ കാര്യക്ഷമമായ കാറുകളാണ് ഡാറ്റ്സൺ പുറത്തിറക്കുന്നത്. വിപണിയിലെ ട്രെൻഡുകൾക്ക് അനുസരിച്ചാണ് പുതിയ ഉത്പന്നങ്ങളെപ്പറ്റി തീരുമാനിക്കുന്നത്. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പല കാർ നിർമാതാക്കളും ഇലക്ട്രിക് ആകാനുള്ള പദ്ധതികൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഡാറ്റ്സണിന്റെ ഇലക്ട്രിക് പ്ലാനുകളെക്കുറിച്ച് ഇപ്പോൾ പറയാനാകില്ല. എന്നാൽ സമീപഭാവിയിൽ അതും പ്രതീക്ഷിക്കാം.