Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിർ ഖാൻ ഡാറ്റ്സൻ ബ്രാൻഡ് അംബാസഡർ

aamir-khan-datsun Datsun appoints Aamir Khan as Brand Ambassador

ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ പരസ്യ, പ്രചാരണങ്ങളിൽ പങ്കാളിയാവാൻ ബോളിവുഡ് താരം ആമിർ ഖാൻ എത്തുന്നു. ഡാറ്റ്സൻ ശ്രേണിയുടെ ബ്രാൻഡ് അംബാസഡറായിട്ടാണു ഹിന്ദി ചലച്ചിത്ര ലോകത്തെ ചിന്തിക്കുന്ന താരമായി വാഴ്ത്തപ്പെടുന്ന ആമിർ ഖാന്റെ വരവ്.

മാറ്റം അനുഭവിച്ചറിയാൻ ആഹ്വാനം ചെയ്യുന്ന ‘എക്സ്പീരിയൻസ് ചേഞ്ച്’ എന്ന പുതിയ പ്രചാരണത്തിലാവും ആമിർ ഖാൻ കമ്പനിക്കൊപ്പമുള്ള സഹയാത്ര ആരംഭിക്കുകയെന്നും ഡാറ്റ്സൻ അറിയിച്ചു.  

മികവിനായി നിലകൊള്ളുന്ന പുതുതലമുറയുടെ തന്റേടത്തിന്റെയും ധീര നിലപാടുകളുടെയും പ്രചാരകനാണ് ആമിർ ഖാനെന്ന് നിസ്സാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് തോമസ് ക്യുഹെൽ അഭിപ്രായപ്പെട്ടു; ഇതേ മൂല്യങ്ങളാണു ഡാറ്റ്സനെയും നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ പരസ്യ പ്രചാരണത്തിൽ ഖാൻ പങ്കാളിയാവുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗുണനിലവാരത്തിന്റെയും പുതുമകളുടെയും പ്രതീകമായ ഡാറ്റ്സനുമായി സഹകരിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നായിരുന്നു ആമിർ ഖാന്റെ പ്രതികരണം. നവരാത്രി, ദീപാവലി ഉത്സവകാലം മുന്നിൽ കണ്ടു തയാറായിക്കിയ പുതിയ പരസ്യ പ്രചാരണമാണ് ‘എക്സ്പീരിയൻസ് ചേഞ്ച്’; ‘ഗോ’യ്ക്കും ‘ഗോ പ്ലസി’നുമൊപ്പം ഡാറ്റ്സൻ ശ്രേണിയിൽ ഏറ്റവുമധികം വിൽപ്പനയുള്ള ‘റെഡി ഗൊ’യും ഈ പരസ്യങ്ങളിൽ അണിനിരക്കുന്നുണ്ട്.