അമിയോ: വില 5.4 ലക്ഷം

Volkswagen Ameo Photos: Anand Alanthara

ഫോക്സ്‌വാഗൻ ഇപ്പോഴാണ് ശരിക്കും ഫോക്സ്‌വാഗനായത്. പീപ്പിൾസ് കാർ എന്ന പേര് അന്വർത്ഥമാക്കും വിധം 5.4 ലക്ഷത്തിന് അമിയോ എന്ന സെഡാൻ. ഡിക്കിയില്ലാത്ത കാറു പോലും ഈ വിലയ്ക്കു കിട്ടാത്തപ്പോൾ നല്ലൊരു ഡിക്കിയും പ്രീമിയം കാറുകൾക്കൊത്ത സൗകര്യവും എല്ലാത്തിനുമുപരി ജർമൻ എൻജിനിയറിങ്ങിന്റെ പിൻബലവുമായി അമിയോ.

∙ പാരമ്പര്യം: അഡോൾഫ് ഹിറ്റ്ലർ പറഞ്ഞിട്ടു ഫെർഡിനാൻഡ് പോർഷ് തുടങ്ങിയിട്ടതാണ് ഫോക്സ്‌വാഗൻ പാരമ്പര്യം. മെഴ്ഡിഡീസ് തൊട്ടു ബി എം ഡബ്ല്യു വരെ പ്രതിനിധീകരിക്കുന്ന ഈ പാരമ്പര്യത്തിൽ നിന്നു കൈപൊള്ളാതെ നമുക്കു സ്വന്തമാക്കാനാകുന്ന ആദ്യ കാർ അമിയോ

Volkswagen Ameo

∙ ബീറ്റിൽ പാരമ്പര്യം: ബീറ്റിലാണ് അന്നത്തയെും എന്നത്തേയും ഫോക്സ്‌വാഗൻ. സ്കൂട്ടറോടിക്കുന്ന ചെലവിൽ കാറോടിക്കാമെന്നു കാട്ടിയത് ബീറ്റിലാണ്. എയർകൂൾഡ് എൻജിനും ബുള്ളറ്റ് പ്രൂഫ് വിശ്വാസ്യതയും കുറഞ്ഞ അറ്റകുറ്റചെലവുമുള്ള പ്രഥമ കാർ.

Volkswagen Ameo

∙ പോളോ പാരമ്പര്യം: ഏതാണ്ടു സമാന ഗുണഗണങ്ങൾ പിന്തുടരുന്ന പോളോ ബീറ്റിലിനെക്കാൾ വലുതാണ്, കാലികവുമാണ്. അടുത്തിടെ ന്യൂ ബീറ്റിൽ ഇറങ്ങിയെങ്കിലും അതിലും ജനപ്രിയം പോളോയ്ക്കു തന്നെ. ഒൗഡിയുടെ 50 മോഡലിൽ നിന്നു പുനർജനിച്ച പോളോയുടെ ടൈപ്പ് സിക്സ് ആർ എന്ന അഞ്ചാം തലമുറയാണ് ഇന്ത്യയിൽ.

Volkswagen Ameo

∙ പോളോ അമിയോയായി: പോളോയുടെ സെഡാൻ രൂപമാണ് അമിയോ. നാലു മീറ്ററിലും താണ നീളത്തിൽ ഒതുക്കമുള്ള ഒഴുക്കൻ രൂപം. നീളം കുറവായതിനാൽ നികുതിയുടെ ആനുകൂല്യം. കാഴ്ചയിൽ പെട്ടെന്ന് പോളോയന്നെു തന്നെ തോന്നിക്കും. ബമ്പറുകളിലെ നേരിയ വ്യത്യാസവും പിന്നിലെ ഡിക്കിയും മാത്രം മാറ്റങ്ങൾ. ഡിക്കിയ്ക്ക് സ്കോഡ റാപിഡുമായി സാമ്യമുണ്ടോ? എല്ലാം ഒരു ഫാക്ടറിയിൽ നിന്നല്ലെ വരുന്നത്. വില കുറയ്ക്കാൻ അങ്ങനൊരു തന്ത്രം പ്രയോഗിച്ചതാകാം. എന്തായാലും അമിയോയ്ക്ക് ഡിക്കി ഒരു ഏച്ചു കെട്ടലല്ല.

Volkswagen Ameo

∙ ഉൾവശം: പൂർണമായും വെന്റോയോടും പോളോയോടും കടപ്പെട്ടിരിക്കുന്നു. ജർമൻ കാറുകളിൽ കാണാനാവുന്ന റിച്ച്നെസ്. കറുപ്പും മങ്ങിയ ബീജും ചേർന്ന ഫിനിഷ്. എ സി വെന്റിലും ഗിയർനോബിലും ക്രോമിയം ലൈനിങ്. ഗേജുകളും മീറ്ററുകളും നിയന്ത്രണങ്ങളും മികച്ച കാഴ്ചയേകുന്നവ. എ സി നിയന്ത്രണങ്ങൾ സാധാരണ റോട്ടറി സ്വിച്ചുകൾ വഴി. ഹെഡ്‌ലാംപ് സ്വിച്ചും എല്ലാ ജർമൻ കാറുകളെയും പോലെ ഡാഷ്ബോർഡിൽ സ്റ്റീയറിങ്ങിനു പിറകിൽ. സ്റ്റീയറിങ് ലളിതമാണ്. നല്ല സപ്പോർട്ടുള്ള വലിയ സീറ്റുകൾ. ആവശ്യത്തിനു ലെഗ്റൂം. ഡിക്കിയും തീരച്ചെറുതല്ല. സ്റ്റോറേജ് സ്ഥലങ്ങളല്ലൊം വലുതാണെന്നു കണ്ടത്തൊം. ബോട്ടിൽ ഹോൾഡറിൽ ഒരുലീറ്റർ കുപ്പികൾ കൊള്ളുമെങ്കിൽ ഗ്ലാസ് ഹോൾഡറിലും വേണമെങ്കിൽ ലീറ്റർ കുപ്പികൾ ഒതുക്കാം.

Volkswagen Ameo

∙ പ്രീമിയം സൗകര്യങ്ങൾ: റിവേഴ്സ് ക്യാമറ, റെയിൻ സെൻസിങ് വൈപ്പറുകൾ, പിൻ എ സി വെന്റ്, ക്രൂസ് കൺട്രോൾ, സ്റ്റിയറിങ് സ്റ്റീരിയോ നിയന്ത്രണങ്ങൾ, എ ബി എസ്, എയർ ബാഗ്. വലിയ കാറുകളിലും കാണാത്ത സൗകര്യങ്ങൾ.

Volkswagen Ameo

∙ ഡ്രൈവിങ്: 1.2 ലീറ്റർ മൂന്നു സിലണ്ടർ പെട്രോൾ എൻജിൻ പൊതുവെ ശാന്തനെങ്കിലും റെവ് അപ് ചെയ്താൽ സ്പോർട്ടി ശബ്ദമുണ്ടാക്കുന്നത് ഡ്രൈവിങ് ത്രിൽ ഗണ്യമായി ഉയർത്തുന്നുണ്ട്. ഫാബിയയിലും കണ്ടത്തൊവുന്ന ഇതേ യൂണിറ്റ് പോളോയിലത്തെിയപ്പോൾ കൂടുതൽ പരിഷ്കാരിയായി. പൂജ്യത്തിൽ നിന്നു 100 കീമിയിലെത്താൻ 14.2 സെക്കന്‍ഡ് എന്നത് രാജ്യാന്തര നിലവാരമൊന്നുമല്ലെങ്കിലും നമ്മുടെ പരിസ്ഥിതിയിൽ ആവശ്യത്തിലുമധികം. വളരെ ലളിതമായി ബഹളമില്ലാതെ ശക്തി കയറിപ്പോകുന്നതിനാൽ ഡ്രൈവിങ് അനായാസം. ഗിയർ ഷിഫ്റ്റ് അധികമില്ലാതെ സ്‌ലോ സ്പീഡിലും ഓടുമെന്നതും ശ്രദ്ധേയം.

Volkswagen Ameo

∙ യാത്രാസുഖം: അനായാസം പാർക്കിങ് അടക്കമുള്ള ബുദ്ധിമുട്ടുള്ള കർമങ്ങൾ നിർവഹിക്കാനാവുന്ന അതേ ഡൈനാമിക്സ് കൂടിയ വേഗത്തിലെ സ്റ്റെബിലിറ്റിയിലും കാണാം. ചെറിയ കാറെന്നു കരുതി യാത്രാസുഖം കുറയുമെന്നു കരുതരുത്. ഏതു ഗട്ടറും വിഴുങ്ങുന്ന സസ്പൻഷെനാണ് അമിയോയ്ക്ക്. ഉയർന്ന വഗേത്തിലാണ് ഓട്ടമെന്നു പലപ്പോഴും തിരിച്ചറിയില്ല. റോഡ് ഹാൻഡ്‌ലിങ്ങും ഒന്നാന്തരം.

Volkswagen Ameo

∙ വില: ട്രെൻഡ്‍ലൈൻ മോഡലിന് 5.43 ലക്ഷം. കംഫർട്ട്‌ലൈൻ 6.20, ഹൈ‌ലൈൻ 7.27 ലക്ഷം.
∙ ടെസ്റ്റ്ഡ്രൈവ്: ഇ വി എം മോട്ടോഴ്സ് 9895764023