ആണുങ്ങള്‍ക്കുമുണ്ട് ആര്‍ത്തവവിരാമം

ആണുങ്ങള്‍ക്കും ആര്‍ത്തവവിരാമാമോ ? കേള്‍ക്കുമ്പോള്‍ തന്നെ നെറ്റിചുളിക്കാന്‍ വരട്ടെ. അതൊക്കെ പെണ്ണുങ്ങള്‍ക്ക്‌ മാത്രമുള്ള സംഭവങ്ങളല്ല എന്നാണു പുതിയ കണ്ടെത്തല്‍. 45 വയസ്സിനു ശേഷം സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്ന അവസ്ഥയെയാണ് ആര്‍ത്തവവിരാമം അഥവാ മെനോപോസ് എന്നg പറയുന്നത്. 

എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകളിലെ മെനോപോസിന് സമാനമായി ഒരു പ്രതിഭാസം ഉണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ഇതിനെ അന്ത്രോപോസ് (Andropause) എന്നാണ് വിളിക്കുന്നത്‌. എന്താണ് ഈ അന്ത്രോപോസ് എന്നല്ലേ?

പുരുഷഹോര്‍മോണ്‍ ആയ ടെസ്ടോസ്റ്റിറോണ്‍ ക്രമാതീതമായി കുറയുമ്പോള്‍ ഉള്ള അവസ്ഥയാണ് അന്ത്രോപോസ്. 50 വയസ്സിനു മുകളിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്‌. പുരുഷന്റെ പ്രത്യുല്പാദനശേഷിയും ഇതോടെ കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നു. 

ലക്ഷണങ്ങള്‍

ആര്‍ത്തവവിരാമം പോലെ തന്നെയുള്ള ലക്ഷണങ്ങള്‍ ഈ അവസ്ഥയില്‍ പുരുഷനില്‍ കാണപ്പെടാം. മാനസികമായും ശാരീരികമായും ഇത് പുരുഷനെ ബാധിക്കും. ഒപ്പം ലൈംഗികജീവിതത്തിലും താല്പര്യം കുറയുന്നു. ക്ഷീണം, വിഷാദം, ഉറക്കക്കുറവ്, ഉത്തജനക്കുറവ്, മുടികൊഴിച്ചില്‍, എല്ലുകളുടെ ബലം കുറയുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാകാം.

വ്യത്യാസം 

തീര്‍ച്ചയായും മേനോപോസും അന്ത്രോപോസും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. അണ്ഡത്തിന്റെ ഉത്പാദനം ഇല്ലാതാകുകയും ഹോര്‍മോണ്‍ നില കുറയുകയും ആര്‍ത്തവം നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥായാണല്ലോ ആര്‍ത്തവവിരാമം. എന്നാല്‍ പുരുഷന്മാരിലെ ഈ പ്രവർത്തനം വളരെ കാലത്തോളം നീണ്ടു നില്‍ക്കുന്ന അവസ്ഥയാണ്. എന്തു കൊണ്ടാണ് ഇതുണ്ടാകുന്നതെന്നത് ഇന്നും അവ്യക്തമാണ്. 

Read More : ആരോഗ്യവാർത്തകൾ