Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പങ്കാളിയുമായുള്ള വഴക്ക് ഹൃദ്രോഗത്തിനു കാരണമാകാം

couple

പങ്കാളിയുമായുള്ള ചെറിയ വഴക്കു പോലും ഹൃദയത്തിൽ വലിയ വേദനയുണ്ടാക്കുന്നുവെന്ന് ആളുകൾ പൊലിപ്പിച്ച് പറയുന്നതായി കാണരുത്. പെൻ സ്റ്റേറ്റ് നടത്തിയ പഠനമനുസരിച്ച് ജീവിതപങ്കാളിയുമായുള്ള വഴക്ക് മനസ്സിനെ മുറിവേൽപ്പിക്കുന്നുണ്ട്. ഇത് ആർത്രൈറ്റിസ്, പ്രമേഹം തുടങ്ങിയ രോഗം ബാധിച്ചവരിൽ ശാരീരിക പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുണ്ട്. 

ആർത്രൈറ്റിസ്, പ്രമേഹം എന്നീ രോഗങ്ങൾ ബാധിച്ച വ്യക്തികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. പങ്കാളിയുമായുള്ള ബന്ധത്തിൽ മാനസികസംഘർഷം ബാധിച്ചിരുന്നവരിൽ രോഗത്തിന്റെ ഏറ്റവും മോശമായ ലക്ഷണങ്ങളാണ് ഈ ദിവസങ്ങളിൽ കണ്ടെത്തിയത്. 

സംതൃപ്തകരമായ ദാമ്പത്യവും മെച്ചപ്പെട്ട ആരോഗ്യ അവസ്ഥയും ശാരീരിക, മാനസിക ഘടകങ്ങളോട് ബന്ധപ്പെട്ടിരുന്നിട്ടും ദൈനംദിന അനുഭവങ്ങൾ വിട്ടുമാറാത്ത രോഗങ്ങളിലുണ്ടാക്കുന്ന ആഘാതത്തെപ്പറ്റി ശാസ്ത്രീയ പഠനം കുറവാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ജേണൽ അനൽസ് ഓഫ് ബിഹേവിയറൽ മെഡിസിനിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More : ആരോഗ്യവാർത്തകൾ