Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിക വൈറസിനു പ്രതിരോധ വാക്സിനുമായി ഗവേഷകർ

zika-virus

നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസിനു പ്രതിരോധ വാക്സിനുമായി ഗവേഷകർ. എലികളിൽ നടത്തിയ വാക്സിൻ പരീക്ഷണം വിജയകരമായിരുന്നു. വാക്സിൻ ഉപയോഗിച്ച എലികളിൽ വൈറസിനെ തടയാൻ പറ്റുന്ന പ്രതിരോധ സംവിധാനം രൂപപ്പെട്ടതായി  ഗവേഷകർ പറയുന്നു. 

സിക പ്രോട്ടീനുകളിലെ രണ്ടോ മൂന്നോ ജീനുകൾ വഹിക്കുന്ന വാക്സിനാണു വൈറസ്ബാധ തടയുന്നത്. ഒരു പ്രാവശ്യത്തെ വാക്സിനിലൂടെ രോഗം പ്രതിരോധിക്കാമെന്നത് ഇതിന്റെ പ്രത്യേകതയാണെന്ന് ഗവേഷണത്തിനു നേതൃത്വം നൽകിയ യുഎസിലെ ഒഹായോ സ്റ്റേറ്റ് സർവകലാശാലയിലെ പ്രഫ. ജ്യാന്റോങ്‍ലി പറയുന്നു. 

ഫലപ്രദവും സുരക്ഷിതവുമായ ഈ വാക്സിൻ വൈദ്യസംവിധാനങ്ങൾ കുറവായ സ്ഥലങ്ങളിലും ഏറെ പ്രയോജനകരമാണ്. എലികളിലെ പരീക്ഷണവിജയത്തെത്തുടർന്ന്, ഇതു മനുഷ്യരിൽ എത്രത്തോളം ഫലപ്രദമാകുമെന്നു കണ്ടെത്തുകയാണ് അടുത്ത പടി. ഡെങ്കിപ്പനി പ്രതിരോധിക്കാനും ഇതേ രീതിയിൽ വാക്സിൻ കണ്ടെത്താമെന്നു ഗവേഷകർ പറയുന്നു. പ്രമുഖ ശാസ്ത്രമാസികയായ നേച്ചർ കമ്യൂണിക്കേഷൻസിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More : Health News