കുഞ്ഞുങ്ങളിലെ വിഷാദം തിരിച്ചറിയാം

കുട്ടികളിൽ വളരെ ചെറിയ പ്രായം മുതൽതന്നെ വിഷാദരോഗത്തിന് സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. സാമൂഹികവിരുദ്ധ സ്വഭാവങ്ങളുടെ രൂപത്തിലായിരിക്കും കുട്ടികൾ ചിലപ്പോൾ വിഷാദ രോഗലക്ഷണങ്ങൾ പ്രകടമാക്കുക. ഇതു കുറ്റകൃത്യമായി കാണാതെ കുഞ്ഞിന് ആവശ്യമായ ചികിൽസ നൽകേണ്ടത് അനിവാര്യമാണ്

∙ മോഷണം, അനുസരണക്കുറവു പോലുള്ള രീതികൾ
∙ പഠനത്തിൽ പിന്നാക്കംപോകൽ
∙ പ്രസരിപ്പില്ലായ്മ
∙ കളികളിലും മറ്റു വിനോദങ്ങളിലും താൽപര്യമില്ലാതിരിക്കുക
∙ ചെറിയ കാര്യങ്ങൾക്ക് അതിവൈകാരികത പ്രകടിപ്പിക്കുക
∙ ഉത്തരവാദിത്തങ്ങളിൽ നിന്നു ക്രമേണ പിന്നാക്കം പോകുക തുടങ്ങിയവ കുട്ടികളിൽ കണ്ടാൽ ഉടൻ വിദഗ്ധ ചികിൽസ തേടണം

വിഷാദത്തിൽ നിന്ന് രക്ഷപ്പെടാൻ

∙ സമൂഹവുമായി ഇടപഴകിക്കൊണ്ടിരിക്കുക

∙ ഉയർന്ന പ്രതീക്ഷയോടൊപ്പം തിരിച്ചടിക്കുള്ള സാധ്യത സ്വീകരിക്കാൻ കൂടി തയാറാകുക. പരാജയത്തിൽ തളരാതിരിക്കുക

∙ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുക

∙ കളികൾ, സംഗീതം, ടിവി കാണൽ, വായന തുടങ്ങിയ വിനോദങ്ങളിലേർപ്പെടുക

∙ നല്ല കുടുംബാന്തരീക്ഷം നിലനിർത്തുക

∙ കുട്ടികളെ പക്വതയോടെ കാര്യങ്ങളെ സമീപിക്കാൻ പരിശീലിപ്പിക്കുക

∙ വിഷമം എന്തായാലും വീട്ടുകാരുമായി പങ്കുവയ്ക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കുണ്ടാകണം.

∙ സന്തോഷമായിരിക്കാൻ ശ്രദ്ധിക്കുക

∙ രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം മാനസിക ആരോഗ്യവിദഗ്ധനെ സമീപിക്കുക

Read More : Health Tips