Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയോജനങ്ങൾ ഉറക്കമരുന്നുകൾ ഉപയോഗിക്കുമ്പോൾ

driver-sleeping

മരുന്ന് ഉപയോഗം ചെറിയ കാലയളവിലേക്ക് മാത്രം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം ഉപയോഗിക്കുക. പകല്‍ മയക്കം മൂലം വീഴ്ച ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉറക്കത്തിന് സഹായിക്കുന്ന ഹോർമോൺ ആയ മെലറ്റോനിന്റെ അളവ് പ്രായമാകുമ്പോൾ കുറഞ്ഞു വരുന്നു. കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും പ്രയാസമനുഭവപ്പെടുന്ന വൃദ്ധജനങ്ങൾക്കും ഉറക്കക്കുറവിന്റെ പ്രശ്നമുള്ളവർക്കും മെലറ്റോനിന്‍ ചികിത്സ ഗുണകരമാകും.

രാത്രി കാപ്പിക്കപ്പ് ദൂരെ

രാത്രി കിടക്കുന്നതിനു മുമ്പ് കഫീൻ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം. ഉറങ്ങാനും ഉണരാനും കൃത്യമായ ഒരു ദിനചര്യ പാലിക്കുന്നതും പ്രധാനമാണ്. കൂർക്കം വലിയും ഉറക്കത്തിലെ  ശ്വാസതടസ്സവും ഒഴിവാക്കാൻ ശരീരഭാരം  കുറയ്ക്കണം. മൂക്കടപ്പോ അലർജിയുടെ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ചികിത്സി ച്ചു മാറ്റണം. നല്ല ഉറക്കത്തിന് മദ്യപാനവും പുകവലിയും പൂർണമായും ഒഴിവാക്കേണ്ടതാണ്. 

കിടക്കുമ്പോൾ അവലംബിക്കുന്ന ശാരീരിക നിലയ്ക്കുമുണ്ട് പ്രാധാന്യം. നേരെ മലർന്ന് കിടക്കാതെ ഒരു വശം ചരിഞ്ഞ് കിടക്കുകയാണെങ്കിൽ കൂർക്കം വലി കുറയും. മൂക്കിലെയും തൊണ്ടയിലെയും തടസ്സങ്ങൾ മാറ്റാൻ ശസ്ത്രക്രിയ ആവശ്യ മായി വന്നേക്കാം. വായു സഞ്ചാരമാർഗങ്ങളിലെ തടസ്സമൊഴി വാക്കാൻ ഉയർന്ന മർദം നിലനിർത്തുന്ന സി.പാപ് ആണ് ഏറ്റവും ഫലപ്രദം. നേസൽ മാസ്ക് ഉപയോഗിച്ചാണ് സി–പാപ് നൽകുന്നത്.