സെല്‍ഫോണും കാന്‍സര്‍ സാധ്യതയും; ആ സത്യം പുറത്ത്

സെല്‍ഫോണുകള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമോ ഇല്ലയോ എന്ന ചര്‍ച്ച കാലാകാലമായി നടക്കുന്നതാണ്. മൊബൈല്‍ ഫോണുകള്‍ കാന്‍സര്‍ ഉണ്ടാക്കില്ലെന്നും മറിച്ച് ഉണ്ടാക്കുമെന്നുമെല്ലാം ഒരുപാട് സംവാദങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതാ മൊബൈല്‍ ഫോണും കാന്‍സര്‍ സാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്നു പുതിയ കണ്ടെത്തല്‍. 

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ നടന്ന പത്തു വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഈ കണ്ടെത്തല്‍. വിവിധയിനം കാന്‍സറുകളും മൊബൈല്‍ ഫോണ്‍ ഉപയോഗവും തമ്മിലുള്ള ബന്ധം പഠിക്കുകയായിരുന്നു ഗവേഷകസംഘം. ആണ്‍ എലികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഈ പരീക്ഷണത്തിന്റെ ഭാഗമായി റേഡിയോ ആക്ടീവ് ഫ്രീക്വൻസി തരംഗങ്ങള്‍ radio frequency radiation (RFR) എലികളുടെ ശരീരത്തില്‍ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ കാന്‍സറിനു കാരണമായേക്കാമെന്നു കണ്ടെത്തിയതെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോക്ടര്‍ ജോണ്‍ ബുച്ചെര്‍ പറയുന്നു. 

എന്നാല്‍ ഈ പഠനത്തിന്റെ ഒരു ന്യൂനത എന്താണെന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണുമായി നേരിട്ടു സമ്പര്‍ക്കം ഉണ്ടാകുന്നത് വളരെ കുറിച്ചിടത്തെ കോശങ്ങള്‍ക്കാണ്. മാത്രമല്ല മൊബൈല്‍ ഫോണില്‍ നിന്നു പ്രവഹിക്കുന്നതില്‍ കൂടുതല്‍ തരംഗങ്ങള്‍ പരീക്ഷണസമയത്ത് എലികളില്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.