Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവത്തിനുശേഷവും ഗർഭസ്ഥ ഉറയിൽ ശിശു; വൈറലായി വിഡിയോ

Mommy and baby Representative Image

ഗര്‍ഭസ്‌ഥശിശു ഏറ്റവും സുരക്ഷിതമായി ഗര്‍ഭപാത്രത്തിലെ അമ്‌നിയോട്ടിക്‌ ദ്രവത്തിലാണു കിടക്കുന്നത്‌.ഗര്‍ഭസ്ഥ ഉറ അല്ലെങ്കില്‍ അമ്‌നിയോട്ടിക് സാകിന്റെ സുരക്ഷിതത്വം പ്രസവത്തിന്റെ സമയംവരെ നമുക്ക് ഉണ്ടാകും. ഈ അറ പൊട്ടിയാണ് ഒരു കുഞ്ഞ് പുറംലോകം കാണുന്നത്. എന്നാൽ ഇതാ സ്പെയിനിൽ ഒരു അപൂർവ ജനനം.

ഗര്‍ഭസ്ഥശിശുവിനെ പൊതിഞ്ഞിരിക്കുന്ന ഉറയോടുകൂടി ഒരു കുട്ടി പിറന്നിരിക്കുന്നു. 80000ൽ ഒന്ന് മാത്രമാണ് ഇത്തരം ഒരു ജനനം നടക്കുന്നത്. പൊക്കിൾക്കൊടി ബന്ധത്തോടെ കുട്ടികിടക്കുന്നതും ചലിക്കുന്നതുമെല്ലാം ഈ ഉറയിലൂടെ വ്യക്തമായി കാണാം.

amniotic-sac-baby

തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ അപൂർവമായി സംഭവിക്കുന്ന ഈ കാഴ്ച കണ്ട് നഴ്സുമാരും ഡോക്ടർമാരും ആശുപത്രി ടേബിളിനുചുറ്റും കൂടി നിൽക്കുന്നതും വിഡിയോയിൽ കാണാം. പത്ത് ലക്ഷത്തിനടുത്ത് കാഴ്ചക്കാരാണ് യുട്യൂബിൽ ജി പ്ലസ് എന്ന അക്കൗണ്ടിൽനിന്നും അപ്​ലോഡ് ചെയ്ത വിഡിയോയ്ക്ക് മാത്രമുണ്ടായത്, നിരവധി യുട്യൂബ് അക്കൗണ്ടുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഈ വിഡിയോ പ്രചരിക്കുന്നുണ്ട്.

സാധാരണ നിലയില്‍ പ്രസവത്തിന്റെ സമയത്ത് ഈ ഉറ പൊട്ടുകയാണ് പതിവ്. അപൂർവമായി ഇത്തരത്തിൽ ഉറപൊട്ടാതെ ജനിക്കാം. ഇത്തരം അവസരത്തിൽ‌ ഡോക്ടർമാർ ഉറപൊട്ടിച്ച് കു‍ഞ്ഞിനെ പുറത്തെടുക്കും.

ഈ സംഭവത്തിൽ സ്പെയിൻ സ്വദേശിനിയായ യുവതി ഇരട്ടക്കുട്ടികള്‍ക്കാണ് ആശുപത്രിയിൽ ജന്മമേകിയിരുന്നതെന്നും എന്നാല്‍ ആദ്യ കുട്ടി സാധാരണനിലയില്‍ ജനിച്ച് ഏതാനും മിനിറ്റിന് ശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ ഇത്തരത്തിലുള്ള ജനനമെന്നും റിപ്പോർട്ടുകൾ പറയുന്നു. 

Your Rating: