Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണക്കൊതിയൻമാർ സൂക്ഷിക്കുക!

food-addiction

അമിതമായ തീറ്റയും കുടിയും ശീലമാക്കിയവർ ശ്രദ്ധിക്കുക, അന്തഃസ്രാവി വ്യവസ്ഥയെയും രക്തചംക്രമണ വ്യവസ്ഥയെയും ബാധിക്കുന്ന ഗുരുതര രോഗങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.

ഭക്ഷണത്തോടുള്ള അമിതമായ ആസക്തി (Binge Eating Disorder അഥവാ ബിഇഡി) ഒരു ഗുരുതര രോഗമാണ്. ഇങ്ങനെയുള്ളവർ ധാരാളം ഭക്ഷണം കഴിക്കുന്നവരും കഴിക്കുന്നത് നിർത്താൻ കഴിയാത്തവരുമാണ്. ഇങ്ങനെയുള്ള ഭക്ഷണക്കൊതിയൻമാർക്ക് എൻഡോക്രൈൻ ഡിസോർഡർ വരാനുള്ള സാധ്യത 1.9 ശതമാനം ഇരട്ടിയുമാണ്.

അന്തഃസ്രാവി വ്യവസ്ഥ ഹൃദയം, എല്ലുകൾ, കോശവളർച്ച തുടങ്ങി പ്രത്യുൽപ്പാദനത്തെപ്പോലും സ്വാധീനിക്കും. പ്രമേഹം, തൈറോയ്ഡ് രോഗങ്ങൾ, വളർച്ചാ വൈകല്യങ്ങൾ, സെക്‌ഷ്വൽ ഡിസ്ഫങ്ഷൻ, ഹോർമോൺ തകരാറുകൾ എന്നിവയെല്ലാം വരാനുള്ള സാധ്യത കൂടുതലാണ്.

രക്താതിമർദം അഥവാ ഉയർന്ന രക്തസമ്മർദവുമായി അടുത്തു നിൽക്കുന്നതാണ് ബിഇഡി. ഇതു ഹൃദയത്തിന്റെ പ്രവർത്തനത്തെ ബുദ്ധിമുട്ടിലാക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, വൃക്കത്തകരാർ തുടങ്ങിയവയിലേക്കു നയിക്കുകയും ചെയ്യും.

പൊണ്ണത്തടിയും ഭക്ഷണക്കൊതിയുമുള്ളവർക്ക് ശ്വസനസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത ഒന്നര ഇരട്ടിയും ഉദരരോഗങ്ങൾക്കുള്ള സാധ്യത 2.6 ഇരട്ടിയുമാണ്.

ശരിയായ രോഗനിർണയവും പരിശോധനയും വഴി ഈ രോഗം ചികിത്സയിലൂടെ നിയന്തിക്കാവുന്നതാണെന്ന് നോർത്ത് കാരലൈന സർവകലാശാലയിലെ പ്രഫസർ സിൻത്യ ബുളിക് പറയുന്നു.

ഈ അവസ്ഥ പൊണ്ണത്തടിയൻമാർക്കു മാത്രം വരാവുന്നതാണെന്നു കരുതാൻ വരട്ടെ, ഏതുതരം ശരീരപ്രകൃതിയുള്ള ആളുകളെയും ഈ രോഗം ബാധിക്കാമെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ഈറ്റിങ് ഡിസോര്‍ഡേഴ്സിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. 

Your Rating: