കാൻസറിനെ തുരത്താൻ വേപ്പില

ആര്യവേപ്പ് എന്നു കേൾക്കുമ്പോൾ തന്നെ നാവിൽ കയ്പ് ഊറും. എന്നാൽ ഇതാകട്ടെ, ആയുർവേദ കൂട്ടുകൾ ഉൾപ്പെടെ സൗന്ദര്യ വർധകവസ്തുക്കളിൽ വരെ മുന്നിലാണ്. അലർജി രോഗങ്ങൾ മുതൽ കാൻസറിനെ വരെ പൊരുതാൻ ആര്യവേപ്പ് ഉത്തമം.

ശരീരത്തിലെ കോശങ്ങളുടെ വളർച്ചാനിരക്കു നിയന്ത്രിക്കുവാനുള്ള സംവിധാനം തകരാറിലാകുന്നതു മൂലം ശരീരകോശങ്ങൾ അനിയന്ത്രിതമായി പെരുകുന്ന അവസ്ഥയാണ് അർബുദം അല്ലെങ്കിൽ കാൻസർ. ജനിതക ഘടന, പാരമ്പര്യം, കൃത്യമായ വ്യായാമമില്ലായ്മ എന്നിവയും കാൻസറിനു കാരണമായേക്കാം.

പുരുഷന്മാരിൽ കണ്ടുവരുന്ന പ്രോസ്റ്റേറ്റ് കാൻസർ തടയാൻ ദിവസവും ആര്യവേപ്പിന്റെ നീരു കുടിച്ചാൽ മതിയെന്ന് ആരോഗ്യ ഗവേഷകർ. ആര്യ വേപ്പിൽ നിബോലൈഡ് എന്ന ഘടകമാണ് പ്രോസ്റ്റേറ്റ് കാൻസറിന്റെ വലുപ്പം കുറയ്ക്കുവാൻ സഹായിക്കുന്നത്. തുടർച്ചയായി 12 ആഴ്ച ആര്യവേപ്പിന്റെ നീരു സേവിക്കുന്നത് 50% വരെ പ്രോസ്റ്റേറ്റിന്റെ വലുപ്പം കുറയ്ക്കുകയും മറ്റു കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ചെലവേറിയ ചികിത്സാ രീതിയ്ക്കു പിന്നിൽ പരക്കം പായാതെ ആര്യവേപ്പ് നീര് ഒന്നു പ്രയോഗിച്ചു നോക്കൂ. കാൻസറിനെതിരായ പ്രകൃതിദത്ത സംരക്ഷണം കൂടുതൽ ഫലവത്താകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.